കൊയിലാണ്ടി മുനിസിപ്പൽ മാർക്കറ്റിന് മുൻവശം ആംബുലൻസിൽ ഇടിച്ച് തകർന്ന സ്കൂട്ടർ.
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി മുനിസിപ്പൽ മാർക്കറ്റിന് മുൻവശം ആംബുലൻസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
പെരുവട്ടൂർ നമ്പ്രത്തുകണ്ടി സജീവൻ (53) നാണ് ഇടതു കാലിന് പരിക്കേറ്റത്. ഇന്നലെ രാവിലെ കൊയിലാണ്ടിയിൽ നിന്ന് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സജീവനെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Tags : Local News Nattuvishesham Kozhikode