x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴം​കു​ള​ത്തെ ക​നാ​ൽ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 10 കോ​ടി


Published: July 2, 2026 04:13 AM IST | Updated: July 2, 2026 04:13 AM IST

ഏ​ഴം​കു​ളം ജം​ഗ്ഷ​നു സ​മീ​പം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​നാ​ൽ റോ​ഡ്.

ഏ​ഴം​കു​ളം: കെ​ഐ​പി ക​നാ​ലു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 10 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഏ​ഴം​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​നാ​ൽ റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​ന് പ്ര​തീ​ക്ഷ​യേ​റി.
അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​നാ​ലു​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ.​നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഏ​ഴം​കു​ള​ത്തെ ക​നാ​ൽ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്. ഏ​ഴം​കു​ളം ജം​ഗ്ഷ​നോ​ടു ചേ​ർ​ന്നു​ള്ള ഭൂ​രി​ഭാ​ഗം ക​നാ​ൽ റോ​ഡു​ക​ളും ടാ​ർ ചെ​യ്യാ​തെ ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി ക​നാ​ൽ പാ​ല​ങ്ങ​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 10 കോ​ടി രൂ​പ​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. ന​വീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ഏ​ഴം​കു​ളം.

കെ​പി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ഏ​ഴം​കു​ളം ജം​ഗ്ഷ​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ​യും ക​നാ​ൽ റോ​ഡു​ക​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഈ ​റോ​ഡു​ക​ളും പാ​ല​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. കെ​പി റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കോ അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ബ​ദ​ൽ​പാ​ത​യാ​യി ക​നാ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ൽ ഇ​വ​യു​ടെ ന​വീ​ക​ര​ണം പ്ര​ദേ​ശ​ത്തി​ന്‍റെ യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up