മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂള്‍ കാമ്പസിൽ ആരംഭിച്ച സൈനിക് സ്കൂളിന്റെ കമ്മീഷനിംഗ് എയര്‍ വൈസ് മാർഷൽ ബിജോ ജോൺ മേമൻ നിർവഹിക്കുന്നു.
മാള: ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂള്‍ കാമ്പസിൽ ആരംഭിച്ച സൈനിക് സ്കൂളിന്റെ കമ്മീഷനിംഗ് നടന്നു. എയര്‍ വൈസ് മാർഷ ൽ ബിജോ ജോൺ മേമൻ കമ്മീഷനിംഗ് നിർവഹിച്ചു. ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപാടൻ അദ്ധ്യക്ഷത വഹിച്ചു. മാള സൈനിക് സ്കൂള്‍ കമാൻഡന്റ് വിംഗ് കമാൻഡർ വിജയ് മേനോന് നേതൃത്വം നല്കി. സ്കൂള്‍ പ്രിൻസിപ്പൽ ഡോ. പി.എന്‍. ഗോപകുമാർ, ഡയറക്ടര്‍ അന്ന ഗ്രേസ് രാജു എന്നിവർ പ്രസംഗിച്ചു.
സൈനിക സ്കൂളില്‍ പുതിയതായി പ്രവേശനം ലഭിച്ച 80-ഓളം കാഡറ്റ്സും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പുതിയ സൈനിക് സ്കൂളിന്റെ ലോഗോയും പതാകയും പ്രകാശനം ചെയ്തു.
Tags : Nattuvishesham District news