സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് മുൻകാല പ്രവർത്തക സമ്മേളനം പ്രിസൈഡിംഗ് ബിഷപ് ഡോ. ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: സഭയുടെയും സമൂഹത്തിന്റെയും ദർശനങ്ങൾക്ക് പുത്തനുണർവ് നൽകി സെന്റ് തോമസ് ഇവാൻജലിക്കൽ സഭ മുൻകാല പ്രവർത്തക സമ്മേളനം സഭാ ആസ്ഥാനത്ത് നടന്നു. സമ്മേളനം പ്രിസൈഡിംഗ് ബിഷപ് ഡോ. ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്തു.
സിഎസ്ഐ സഭ മധ്യകേരള മഹായിടവക മുൻ അധ്യക്ഷൻ ബിഷപ് ഡോ. തോമസ് ശാമുവേൽ മുഖ്യപ്രഭാഷണം നടത്തി. മുൻ പ്രിസൈഡിംഗ് ബിഷപ് ഡോ. ടി.സി. ചെറിയാൻ, പ്രതിനിധി സഭാധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു, ഉപാധ്യക്ഷൻ കെ.ഒ. രാജുക്കുട്ടി,
വൈദിക ട്രസ്റ്റി റവ. സജി ഏബ്രഹാം, അല്മായ ട്രസ്റ്റി പ്രഫ. ഏബ്രഹാം ജോർജ്, വികാരി ജനറാൾമാരായ റവ. സി.കെ. ജേക്കബ്, റവ. ടി.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.