തിമിരി ചുങ്കസ്ഥാനത്തെ പലേരി കമലാക്ഷിയുടെ റബർ മരങ്ങൾ ഇന്നലെ ഉണ്ടായ കനത്ത കാറ്റിൽ നിലംപതിച്ച നിലയിൽ.
പെരുമ്പടവ്: കനത്ത മഴയിലും കാറ്റിലും മരങ്ങൾ നിലംപതിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. തിമിരി ചുങ്കസ്ഥാനത്തെ പലേരി കമലാക്ഷിയുടെ റബർ മരങ്ങളും പ്ലാവുമാണ് കനത്ത മഴയിലും കാറ്റിലും പൊട്ടി വീണത്. വേടിയേര ചന്ത്രോത്ത് ഗീതയുടെ പറമ്പിലെ നിരവധി മരങ്ങളും നിലംപൊത്തിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
Tags : Nattuvishesham District news