കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2026-27 അധ്യയന വർഷത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ്പും ഐഡിഇടി ചെയർമാനുമായ മാർ പോളി കണ്ണൂക്കാടൻ നിർ
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2026-27 അധ്യയന വർഷത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപതാ ബിഷപ്പും ഐഡിഇടി ചെയർമാനുമായ മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. മെറിറ്റ് സ്കോളർഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോജി കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. കോളജ് മാനുവലിന്റെ പ്രകാശനം സഹൃദയ മാനേജർ മോണ്‍. വിൽസണ്‍ ഈരത്തറ നിർവഹിച്ചു.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി, പി ടിഡബ്യുഎ വൈസ് പ്രസിഡന്റ്് മനോഹരൻ, പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ.കരുണ , ഫിനാൻസ് ഓഫീസർ ഫാ. സിബിൻ വാഴപ്പിള്ളി, ഡീൻ ഓഫ് അക്കാദമിക്സ് ഡോ. എം. ബി.ഷീബ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആശാ സുധീഷ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news