x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​യി​ലൂ​രി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു


Published: July 2, 2026 02:36 AM IST | Updated: July 2, 2026 02:36 AM IST

ഇ​രി​ട്ടി- ത​ളി​പ്പ​റ​മ്പ് സം​സ്ഥാ​ന പാ​ത​യി​ൽ കു​യി​ലൂ​ർ മ​യി​ൽ​ക്കു​ന്നി​ൽ കൂ​റ്റ​ൻ പ്ലാ​വ് റോ​ഡി​നു കു​റു​കെ ക​ട​പു​ഴ​കി വീ​ണ നി​ല​യി​ൽ.

ഇ​രി​ട്ടി: ഇ​രി​ട്ടി- ത​ളി​പ്പ​റ​മ്പ് സം​സ്ഥാ​ന പാ​ത​യി​ൽ കു​യി​ലൂ​ർ മ​യി​ൽ​കു​ന്നി​ൽ റോ​ഡ​രി​കി​ലെ കൂ​റ്റ​ൻ പ്ലാ​വ് ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ട​ത​ട​വി​ല്ലാ​തെ ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ൽ അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ളോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രോ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. മ​രം വീ​ണ് ഹൈ ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി തൂ​ണു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ന്നു. ഇ​രി​ട്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ഇ​രി​ട്ടി സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​വി. വി​ജീ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, അ​രു​ൺ, രാ​ഹു​ൽ, ഹോം ​ഗാ​ർ​ഡ് ബെ​ന്നി സേ​വ്യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​രം മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags : Nattuvishesham District news

Recent News

Corehub Up