x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ടേ​ഴ്സ് ദി​നം ആ​ച​രി​ച്ചു


Published: July 2, 2026 02:33 AM IST | Updated: July 2, 2026 02:33 AM IST

ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യ​ത്തൂ​ർ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ച​പ്പോ​ൾ

ഉ​ളി​ക്ക​ൽ: ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യ​ത്തൂ​ർ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ളി​ക്ക​ൽ എം​പി​സി ഹോ​സ്പി​റ്റ​ലി​ലെ​യും ശ്രീ​കൃ​ഷ്ണ ഹോ​സ്പി​റ്റ​ലി​ലെ​യും ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.
മു​ഖ്യാ​ധ്യാ​പ​ക​ൻ എ​ൻ.​ജെ. തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി. ഫാ. ​നി​ധി​ൻ ക​ണ്ട​ത്തി​ൽ, അ​ധ്യാ​പ​ക​രാ​യ ബ്യൂ​ട്ടി ജേ​ക്ക​ബ്, ഡെ​ൽ​ബി​ൻ ബാ​ബു, വി.​സി. ദീ​പാ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഡോ​ക്ട​ർ​മാ​രെ​യും ആ​ദ​രി​ച്ചു. അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ, ഹോ​മി​യോ, വെ​റ്റി​ന​റി ആ​ശു​പ​ത്രി​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന 10 ഡോ​ക്ട​ർ​മാ​രെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്  മി​നി വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​രി റെ​ജി, ജോ​സു​കു​ഞ്ഞ് ത​ട​ത്തി​ൽ, മേ​ഴ്സി മ​രി​യ, ഷി​ബോ അ​ഗ​സ്റ്റി​ൻ, ടോ​മി സൈ​മ​ൺ, റീ​ന ബോ​ബി, ബി​ന്ദു ഷാ​ജി, അ​നീ​ഷ് കെ. ​പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പാ​ല: പേ​രാ​വൂ​ർ പെ​രു​മ്പു​ന്ന അ​ർ​ച്ച​ന ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​സി​സ്റ്റ​ർ  ട്രീ​സ ക​മ്പ​ക​ക്കു​ഴി​യെ പാ​ല ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി  സ്‌​കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ  ആ​ദ​രി​ച്ചു. ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് (ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം) അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ഇ​റ്റ​ലി, അ​യ​ർ​ല​ൻ​ഡ്, മും​ബൈ, വെ​ല്ലൂ​ർ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ (ചെ​റു​കു​ന്ന്, പേ​രാ​വൂ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഡോ. ​ട്രീ​സ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ദീ​പ ചി​റ്റാ​ക്കൂ​ൽ, നി​മി​ഷ ജോ​ർ​ജ്, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ വി. ​നി​വേ​ദ് , ധീ​ര​ജ് സു​ധീ​ഷ്, കെ. ​ന​വ​ദീ​പ്, ദി​യ സാ​ഹി​തി, അ​നു​ന​ന്ദ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham District news

Recent News

Corehub Up