തലശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗ് ചെറുപുഴ മേഖലയുടെ നേതൃത്വത്തിൽ ഡോ. സാജൻ ജോസഫിനെ ആദരിച്ചപ്പോൾ.
ധർമശാല: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി എംഎസ്എംഐ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഹോമിയോപ്പതി പഠനശിബിരം നടത്തി. നവദർശൻ സെന്ററിൽ സുസ്ഥിര എൻജിഒ ഡയറക്ടറും സാമൂഹ്യപ്രവർത്തകനുമായ സണ്ണി ആശാരിപറമ്പിൽ ഉദ്ഘാടനം ചെയ്തു. എംഎസ്എംഐ സാൻജോസ് പ്രോവിൻസ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കൗൺസിലർ സിസ്റ്റർ ഷേർലി മാത്യു അധ്യക്ഷത വഹിച്ചു. നവദർശൻ അസി. ഡയറക്ടർ സിസ്റ്റർ സ്റ്റെല്ല അരിപ്പറമ്പിൽ, ലോക്കൽ മാനേജർ സിസ്റ്റർ വിനീത ജോസ്, കാവൽ പ്രോലൈഫ് മിനിസ്ട്രി പ്രസിഡന്റ് ജോസഫ് ഐക്കരകുന്നേൽ, സിസ്റ്റർ ലിസ മരിയ, നവദർശൻ സെക്രട്ടറി സിസ്റ്റർ ആൻമരിയ എംഎസ്എംഐ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: തലശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗ് ചെറുപുഴ മേഖലയുടെ നേതൃത്വത്തിൽ ഡോ. സാജൻ ജോസഫിനെ ആദരിച്ചു. ഡോ. സാജൻ ജോസഫിന്റെ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഡോ. സാജൻ ജോസഫിനെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലിങ്കൽ മുഖ്യാതിഥിയായിരുന്നു. അതിരൂപത പ്രസിഡന്റ് സുനിൽ ചെന്നിക്കര അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ആനക്കല്ലിൽ, ഫാ. എബിൻ മങ്കുഴിയിൽ, മേഖലാ പ്രസിഡന്റ് ഷിജു വേങ്ങത്തടം തുടങ്ങിയവർ പങ്കെടുത്തു.
ആലക്കോട്: ആലക്കോട് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മലയോരത്തെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന ഡോക്ടർമാരെ ആദരിച്ചു. ഡോ. റോജസ് ബെബാസ്റ്റ്യൻ, ഡോ. ജിബിൻ ചാക്കോ, ഡോ. ശ്രീജിൻ, ഡോ. രമ്യ എന്നിവരെയാണ് ആദരിച്ചത്. ലയൺസ് ക്ലബ് പ്രസിഡന്റ് ജോൺസൺ മാട്ടേൽ, സെക്രട്ടറി സി.ജെ. ജോൺ, കെ.എം. വത്സരാജ് , റോയി ജോസ് പുളിക്കൽ, ജിമ്മി തോമസ് നമ്പ്യാപറമ്പിൽ, ബോബി കടക്കുഴ എന്നിവർ നേതൃത്വം നൽകി.
കുടിയാന്മല: വൈസ്മെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കുടിയാൻമലയിലേയും സമീപ പ്രദേശങ്ങളിലെയും ഡോക്ടർമാരായ ഡോ. ജോം കുടക്കച്ചിറ, ഡോ. വി. സുരേഷ്, ഡോ. ജെയിംസ് പിണ്ടമംഗലം, ഡോ. അമൽ കാരുണ്യ, കുടിയാന്മല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. റിയ, ഡോ. സ്റ്റെനിൻ, ഡോ. സിയന്ന കുമ്മിണിതോട്ടം എന്നിവരെ ആദരിച്ചു.
Tags : Nattuvishesham District news