x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും ഫ്‌​ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു


Published: July 2, 2026 02:46 AM IST | Updated: July 2, 2026 02:46 AM IST

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ റാ

ക​രു​വ​ഞ്ചാ​ൽ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ വാ​യാ​ട്ടു​പ​റ​മ്പി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ൽ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഫ്ലാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു.
എ​ഡി​എ​സ്‌​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ല​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഓ​ഫീ​സ​ർ എം.​ആ​ർ. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് തു​ണ്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ന്‍റോ ആ​ന്‍റ​ണി, ജി​യ മ​രി​യ, ലെ​യ, നി​യ ബി​ജേ​ഷ് എ​ന്നി​വ​ർ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. മു​ഖ്യാ​ധ്യാ​പ​ക​ൻ വി.​എം. തോ​മ​സ്, വാ​ർ​ഡ് മെ​ംബർ സി.​സി. രാ​ജ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പു​ത്ത​ൻ​പു​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ്, എ​ഡി​എ​സ്‌​യു ക​ൺ​വീ​ന​ർ സി​സ്റ്റ​ർ ലി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ ബി​ജു ടി. ​തോ​മ​സ്, ഫാ. ​റി​മ​ൽ സി. ​ആ​ന്‍റ​ണി, സോ​ഫി​യ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District news

Recent News

Corehub Up