x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ധ്യാ​​പ​​ക​​ര്‍ സെ​​ന്‍​സ​​സ് ഡ്യൂ​​ട്ടി​​യി​​ല്‍; സ്‌​​കൂ​​ളു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം താ​​ളം​​തെ​​റ്റും


Published: July 2, 2026 12:56 AM IST | Updated: July 2, 2026 12:56 AM IST

കോ​​ട്ട​​യം: അ​​ധ്യാ​​പ​​ക​​ര്‍ ഇ​​ന്നു​​മു​​ത​​ല്‍ സെ​​ന്‍​സ​​സ് ജോ​​ലി​​ക്കി​​റ​​ങ്ങു​​ന്ന​​തോ​​ടെ വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ലെ അ​​ധ്യാ​​പ​​നം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യേ​​ക്കും. ഇ​​ന്നു​​മു​​ത​​ല്‍ വീ​​ടു​​ക​​ള്‍ ക​​യ​​റി​​യി​​റ​​ങ്ങി​​യു​​ള്ള വി​​വ​​ര​​ശേ​​ഖ​​ര​​ണ​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ഇ​​തി​​നാ​​യി എ​​ന്യൂ​​മ​​റേ​​റ്റ​​ര്‍​മാ​​രാ​​യി എ​​ല്‍​പി മു​​ത​​ല്‍ ഹൈ​​സ്‌​​കൂ​​ള്‍ വ​​രെ​​യു​​ള​​ള അ​​ധ്യാ​​പ​​ക​​രെ​​യും സൂ​​പ്പ​​ര്‍​വൈ​​സ​​ര്‍​മാ​​രാ​​യി ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി അ​​ധ്യാ​​പ​​ക​​രെ​​യു​​മാ​​ണു നി​​യ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
സെ​​ന്‍​സ​​സ് എ​​ടു​​ക്കു​​മ്പോ​​ള്‍ ജ​​ന​​ങ്ങ​​ളെ കാ​​ര്യ​​ങ്ങ​​ള്‍ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​നും കൃ​​ത്യ​​ത​​യോ​​ടെ വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ക്കാ​​നു​​മു​​ള്ള ക​​ഴി​​വ് അ​​ധ്യാ​​പ​​ക​​ര്‍​ക്കാ​​ണെ​​ന്നു വി​​ല​​യി​​രു​​ത്തി​​യാ​​ണ് അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ച്ച​​തെ​​ന്നാ​​ണ് സ​​ര്‍​ക്കാ​​ര്‍ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​ത്.
ഒ​​രു മാ​​സ​​ത്തി​​ല്‍ 300 വീ​​ടു​​ക​​ള്‍ അ​​ല്ലെ​​ങ്കി​​ല്‍ 800 പേ​​ര്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന ഹൗ​​സ് ലി​​സ്റ്റിം​​ഗ് ബ്ലോ​​ക്കി​​ലെ വി​​വ​​ര​​ങ്ങ​​ളാ​​ണ് ഒ​​രു എ​​ന്യൂ​​മ​​റേ​​റ്റ​​ര്‍ ശേ​​ഖ​​രി​​ക്കേ​​ണ്ട​​ത്. സ്‌​​കൂ​​ള്‍ സ​​മ​​യ​​ത്തി​​നു മു​​ന്‍​പോ ശേ​​ഷ​​മോ ഇ​​തി​​നാ​​യി സ​​മ​​യം ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്നാ​​ണു നി​​ര്‍​ദേ​​ശം.
ക​​ഴി​​ഞ്ഞ 2011 ല്‍ ​​സെ​​ന്‍​സ​​സ് ന​​ട​​ക്കു​​ന്ന സ​​മ​​യ​​ത്ത് അ​​വ​​ധി​​യാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ അ​​ധ്യാ​​പ​​ക​​ര്‍​ക്കു കാ​​ര്യ​​മാ​​യ ബു​​ദ്ധി​​മു​​ട്ടി​​ല്ലാ​​തെ ജോ​​ലി​​ക​​ള്‍ ചെ​​യ്തു​​തീ​​ര്‍​ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​രു​​ന്നു. ഇ​​ത്ത​​വ​​ണ സ്ഥി​​തി വ്യ​​ത്യ​​സ്ത​​മാ​​ണ്. ഇ​​ന്നു​​മു​​ത​​ല്‍ അ​​ധ്യാ​​പ​​ക​​ര്‍ കൂ​​ട്ട​​ത്തോ​​ടെ പോ​​കു​​മ്പോ​​ള്‍ ക്ലാ​​സു​​ക​​ള്‍ മു​​ഴു​​വ​​ന്‍ അ​​വ​​താ​​ള​​ത്തി​​ലാ​​കും.
അ​​ടു​​ത്ത​​മാ​​സം ര​​ണ്ടാ​​മ​​ത്തെ ആ​​ഴ്ച​​യി​​ല്‍ ഓ​​ണ​​പ്പ​​രീ​​ക്ഷ ആ​​രം​​ഭി​​ക്കും. ഇ​​തി​​നു മു​​ന്നോ​​ടി​​യാ​​യി ആ​​വ​​ശ്യ​​മാ​​യ പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ള്‍ പ​​ഠി​​പ്പി​​ച്ചു തീ​​ര്‍​ക്കാ​​ന്‍ സാ​​ധി​​ക്കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യും അ​​ധ്യാ​​പ​​ക​​ര്‍​ക്കു​​ണ്ട്. ഇ​​തി​​നു പു​​റ​​മെ പ്ല​​സ് വ​​ണ്ണി​​ലെ മാ​​റി​​യ പു​​സ്ത​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ലും അ​​ധ്യാ​​പ​​ക​​ര്‍​ക്കു പ​​ങ്കെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്.
എ​​ല്‍​പി, യു​​പി, ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ങ്ങ​​ള്‍ ഒ​​രു​​മി​​ച്ചു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ചി​​ല വി​​ഭാ​​ഗ​​ത്തി​​ല്‍​നി​​ന്ന് ഏ​​റെ​​ക്കു​​റെ മു​​ഴു​​വ​​ന്‍ അ​​ധ്യാ​​പ​​ക​​രെ​​യും സെ​​ന്‍​സ​​സ് ഡ്യൂ​​ട്ടി​​ക്ക് നി​​യോ​​ഗി​​ച്ച​​തി​​നാ​​ണ് അ​​ധ്യാ​​പ​​നം ദു​​ഷ്‌​​ക​​ര​​മാ​​ക്കു​​ന്ന​​ത്. സ്ഥി​​രം അ​​ധ്യാ​​പ​​ക​​രു​​ള്ള സ്‌​​കൂ​​ളു​​ക​​ളി​​ല്‍​നി​​ന്നു പ​​കു​​തി പേ​​രെ മാ​​ത്ര​​മേ ഇ​​ത്ത​​രം ഡ്യൂ​​ട്ടി​​ക്കു നി​​യോ​​ഗി​​ക്കാ​​വൂ എ​​ന്നാ​​ണ് വ്യ​​വ​​സ്ഥ​​യെ​​ങ്കി​​ലും പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും ഇ​​തു പാ​​ലി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നു പ​​രാ​​തി ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. ഒ​​ന്നോ ര​​ണ്ടോ അ​​ധ്യാ​​പ​​ക​​ര്‍ ഒ​​ഴി​​ച്ചു മ​​റ്റു​​ള്ള​​വ​​ര്‍ സെ​​ന്‍​സ​​സ് ഡ്യൂ​​ട്ടി​​ക്കു പോ​​കു​​ന്ന സ്‌​​കൂ​​ളു​​ക​​ളി​​ല്‍ മ​​റ്റെ​​ന്തെ​​ങ്കി​​ലും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​മു​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നും അ​​ടു​​ത്ത ഫെ​​ബ്രു​​വ​​രി​​യി​​ല്‍ ന​​ട​​ക്കു​​ന്ന ജ​​ന​​സം​​ഖ്യ ക​​ണ​​ക്കെ​​ടു​​പ്പി​​നു​​മാ​​യി 25,000 രൂ​​പ അ​​ല​​വ​​ന്‍​സും ല​​ഭി​​ക്കും. സ്‌​​കൂ​​ളി​​ലെ തി​​ര​​ക്കു​​ക​​ള്‍​ക്കി​​ടെ സെ​​ന്‍​സ​​സ് ഡ്യൂ​​ട്ടി ചെ​​യ്യു​​ക ക​​ഠി​​ന​​മാ​​ണെ​​ന്നും ഇ​​തി​​നാ​​യി ലീ​​വ് എ​​ടു​​ക്കു​​ക​​യേ മാ​​ര്‍​ഗ​​മു​​ള്ളൂ​​വെ​​ന്നും അ​​ധ്യാ​​പ​​ക​​ര്‍ പ​​റ​​യു​​ന്നു.
സെ​​ന്‍​സ​​സ് ഡ്യൂ​​ട്ടി ചെ​​യ്യാ​​നാ​​യി അ​​ധ്യാ​​പ​​ക​​ര്‍​ക്ക് ഡ്യൂ​​ട്ടി ലീ​​വ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും പ​​ക​​രം സ്‌​​കൂ​​ളി​​ല്‍ താ​​ത്കാ​​ലി​​ക അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ച്ച് പ്ര​​ശ്‌​​നം പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. വി​​ദ്യാ​​ഭ്യാ​​സ അ​​വ​​കാ​​ശ നി​​യ​​മ​​ത്തി​​ന്‍റെ കാ​​ത​​ല്‍ മ​​ന​​സി​​ലാ​​ക്കി അ​​ധ്യാ​​പ​​ക​​രെ അ​​ക്കാ​​ദ​​മി​​ക​​മ​​ല്ലാ​​ത്ത ജോ​​ലി​​ക​​ളി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Tags : Nattuvishesham District news

Recent News

Corehub Up