x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​ൻ​ലി ജോ​സ​ഫി​ന്‍റെ സ്ഥ​ലം കൈ​യേ​റി സ്ഥാ​പി​ച്ച ജ​ണ്ട ഒ​ടു​വി​ൽ പൊ​ളി​ച്ചുമാ​റ്റി


Published: July 2, 2026 01:42 AM IST | Updated: July 2, 2026 01:42 AM IST

വ​നംവ​കു​പ്പ് 26 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് സ്റ്റാ​ൻ​ലി ജോ​സ​ഫി​ന്‍റെ സ്ഥ​ലം കൈ​യേ​റി സ്ഥാ​പി​ച്ച ജ​ണ്ട​ക​ൾ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ളി​ച്ചുമാ​റ്റു​ന്നു.

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​പ്പീ​ടി​ക വെ​ള്ള​ക്ക​ല്ലു​ങ്ക​ൽ സ്റ്റാ​ൻ​ലി​ജോ​സ​ഫി​ന്‍റെ 26 വ​ർ​ഷ​മാ​യു​ള്ള പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ നീ​തി ല​ഭി​ച്ചു. സ്റ്റാ​ൻ​ലി ജോ​സ​ഫി​ന്‍റെ സ്ഥ​ലം കൈ​യേ​റി വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച ജ​ണ്ട വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്ന് വ​നം​വ​കു​പ്പ് ഇ​ന്ന​ലെ പൊ​ളി​ച്ചുനീ​ക്കി. ഭൂ​മി സ്റ്റാ​ൻ​ലി ജോ​സ​ഫി​ന് വി​ട്ടു​ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും തു​ട​ർ അ​ള​വെ​ടു​പ്പ് ന​ട​ത്തി പ​ട്ട​യ​പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ ഭൂ​മി​യും കൈ​മാ​റു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വ​നം​വ​കു​പ്പ് സ്ഥ​ലം കൈ​യേ​റി ജ​ണ്ട സ്ഥാ​പി​ച്ച​തി​നെത്തുട​ർ​ന്ന് സ്റ്റാ​ൻ​ലി ജോ​സ​ഫും കു​ടും​ബ​വും നേ​രി​ടുന്ന ദു​രി​താ​വ​സ്ഥ​യെക്കുറി​ച്ച് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ദീ​പി​ക വാ​ർ​ത്ത സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ സ​ണ്ണി ജോ​സ​ഫ് വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ക​ണ്ണൂ​ർ ഡി​എ​ഫ്ഒ കെ. ​സ​ജി​യോ​ട് അ​ടി​യ​ന്തര ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡി​എ​ഫ്ഒ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡി​എ​ഫ്ഒ​യു നി​ർ​ദേ​ശ പ്ര​കാ​രം കൊ​ട്ടി​യൂ​ർ റേഞ്ച് ഓ​ഫീ​സ​ർ നി​ധി​ൻരാ​ജ് കൊ​ട്ടി​യൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​പി. സു​നി​ൽ കു​മാ​ർ, കൊ​ട്ടി​യൂ​ർ വെ​സ്റ്റ് സെ​ക്‌ഷൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.ആ​ർ. മ​ണി​ക​ണ്ഠ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​വി​ജ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് ഇ​ന്ന​ലെ സ്റ്റാ​ൻ​ലി​യു​ടെ സ്ഥ​ലം കൈ​യേ​റി സ്ഥാ​പി​ച്ച ആ​റു ജ​ണ്ട​ക​ളും പൊ​ളി​ച്ചു നീ​ക്കി​യ​ത്.
2000ലാ​യി​രു​ന്നു സ്റ്റാ​ൻ​ലി ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​ട്ട​യ​ഭൂ​മി കൈ​യേ​റി വ​നം​വ​കു​പ്പ് ജ​ണ്ട സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്ന് ജ​ണ്ട പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. നീ​തി​ക്കാ​യി കോ​ട​തി​യി​ൽ നി​യ​മ​പോ​രാ​ട്ട​വും ന​ട​ത്തി​യി​രു​ന്നു. 2022-ൽ ​റ​വ​ന്യു-​വ​നം​വ​കു​പ്പ് സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ള​വെ​ടു​പ്പി​ൽ ജ​ണ്ട സ്റ്റാ​ൻ​ലി​ജോ​സ​ഫി​ന്‍റെ സ്ഥ​ലം​കൈ​യേ​റി​യാ​ണ് കെ​ട്ടി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ അ​തി​ർ​ത്തി ക​ല്ലു​ക​ൾ ഇ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും ജ​ണ്ട​ക​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​യി​രു​ന്നി​ല്ല. ജ​ണ്ട​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ ഭൂ​മി വീ​ണ്ടും അ​ള​ന്ന് കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്തി സ്റ്റാ​ൻ​ലി ജോ​സ​ഫി​ന് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​നാ​യി വ​നം-​റ​വ​ന്യു വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി വീ​ണ്ടും സ​ർ​വേ ന​ട​ത്തും. പ​ട്ട​യ​രേ​ഖ പ്ര​കാ​രം സ്റ്റാ​ൻ​ലി ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന ര​ണ്ടേ​ക്ക​ർ 15 സെ​ന്‍റ് ഭൂ​മി​യാ​ണു​ള്ള​ത്. എ​ന്നാ​ൽ നി​ല​വി​ൽ ഒ​രേ​ക്ക​ർ 85 സെ​ന്‍റ് ഭൂ​മി മാ​ത്ര​മാ​ണ് നേ​ര​ത്തെ അ​ള​ന്ന​പ്പോ​ൾ തി​ട്ട​പ്പെ​ടു​ത്തി​യ​ത്. കു​റ​വു​ള്ള 35 സെ​ന്‍റ് ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ സ​ർ​വേ ന​ട​ത്തി പ​ട്ട​യ​പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ ഭൂ​മി​യും സ്റ്റാ​ൻ​ലി ജോ​സ​ഫി​ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ര​വ​ധി ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച പ​രി​സ്ഥി​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​തു സം​ബ​ന്ധി​ച്ച് നേ​രി​ട്ടുക​ണ്ട് ബോ​ധ്യ​പ്പെ​ടു​ത്തി നി​വേ​ദ​നം ന​ൽ​കു​ക​യും ചെ്തി​രു​ന്നു.

Tags : Nattuvishesham District news

Recent News

Corehub Up