ലുലു സാരീസ് "ഡോക്ടേഴ്സ് ഡേ മെഡിക്കൽ എക്സലൻസ് അവാർഡ് 2026" ഡോ. കെ.സി. ഹൻസ്രാജിന് പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭൻ സമ്മാനിക്കുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ പി.പി
കണ്ണൂർ: ഉത്തരമലബാറിലെ ആരോഗ്യരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി സേവനം ചെയ്തുവരുന്ന ഡോ. കെ.സി. ഹൻസ്രാജിന് ‘ലുലു സാരീസ് ഡോക്ടേഴ്സ് ഡേ മെഡിക്കൽ എക്സലൻസ് അവാർഡ് 2026’ സമ്മാനിച്ചു.
ലുലു സാരീസ് കണ്ണൂർ ഷോറൂമിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭൻ അവാർഡ് കൈമാറി.
ഉത്തര മലബാറിലെ ആരോഗ്യരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി തന്റെ അറിവും അനുഭവ സമ്പ ത്തും ആയിരക്കണക്കിന് രോഗികൾക്കുവേണ്ടി വിനിയോഗിച്ച വ്യക്തിയാണ് ഡോ. ഹൻസ്രാജ്. സമർപ്പണത്തിനും സേവനത്തിനും മികവിനും നല്കുന്ന ആദര സൂചകമായാണ് ലുലു സാരീസ് ഡോക്ടേഴ്സ് ദിനത്തിൽ മെഡിക്കൽ എക്സലൻസ് അവാർഡ് ഏർപ്പെടുത്തിയത്.
ലുലു ഗ്രൂപ്പ് ചെയർമാൻ പി.പി. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി.കെ. അബ്ദൾ സലീം, ലുലു സാരീസ് എംഡി പി.കെ. ഹബീബ്, ജനറൽ മാനേജർ നബീൽ അഹമ്മദ്, മാനേജർ അഷ്റഫ്, ലുലു ഗോൾഡ് മാനേജർ സി.പി. റാഷിദ്തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : Nattuvishesham District news