x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ല്‍


Published: July 2, 2026 01:38 AM IST | Updated: July 2, 2026 01:38 AM IST

ദേ​ശി​യപാ​ത​യി​ൽ സി​മ​ന്‍റ് ചെ​യ്ത ഭാ​ഗം ഇ​ടി​ഞ്ഞ നി​ല​യി​ൽ.

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ല്‍ പ​രി​സ​ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ. പ​രി​യാ​രം ക​പ്പ​ണ​ത്ത​ട്ടി​ലാ​ണ് നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ആ​റു​വ​രി​പാ​ത​യി​ല്‍​മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മ​ണ്ണി​ന് മു​ക​ളി​ല്‍ സി​മ​ന്‍റ് സ്പ്രേ ​ചെ​യ്ത ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞ​ത്.
ക​ഴി​ഞ്ഞ മാ​സ​വും മ​ണ്ണി​ടി​ഞ്ഞി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ സി​മ​ന്‍റ് പി​ടി​പ്പി​ച്ച പ​ല​ഭാ​ഗ​ങ്ങ​ളും മ​ഴ​യി​ല്‍ ഒ​ലി​ച്ചു​പോ​കു​ക​യോ ഇ​ടി​ഞ്ഞു വീ​ഴു​ക​യോ ചെ​യ്യു​ന്ന​ത് വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്. റോ​ഡി​ന് താ​ഴെ സി​എ​ച്ച് ന​ഗ​റി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് മ​ണ്ണും ചെ​ളി​യും ഒ​ലി​ച്ചി​റ​ങ്ങി വീ​ടു​ക​ളി​ൽ ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞ് താ​മ​സി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

Tags : Nattuvishesham District news

Recent News

Corehub Up