x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യി​ൽ മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു


Published: July 2, 2026 01:30 AM IST | Updated: July 2, 2026 01:30 AM IST

മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ദ്ര​വി​ച്ച ക​ഴു​ക്കോ​ൽ ത​ക​ർ​ന്ന നി​ല​യി​ൽ.

മ​യ്യി​ൽ: വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ടു​ക്ക​ള​ഞാ​ലി ത​ക​ർ​ന്ന് സ്റ്റേ​ഷ​നു​ള്ളി​ൽ വെ​ള്ളം ക​യ​റി. ക​ന​ത്ത മ​ഴ​യി​ൽ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ദ്ര​വി​ച്ച ഭാ​ഗം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യ്ക്കി​ടെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. ത​ക​ർ​ന്ന ഭാ​ഗ​ത്തെ ഫ​യ​ലു​ക​ളും മ​റ്റും നേ​ര​ത്തെ മാ​റ്റി​യ​തി​നാ​ൽ വ​ലി​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ല്ലെ​ന്ന് മ​യ്യി​ൽ പോ​ലീ​സ് അ​റി​യി​ച്ചു.
2010 ഒ​ക്ടോ​ബ​റി​ൽ അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി കോ​ടി​യ​രി ബാ​ല​കൃ​ഷ്‌​ണ​നാ​ണ് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ സ്റ്റേ​ഷ​ൻ തു​റ​ന്ന​ത്. ചെ​ക്കി​ക്കു​ളം റോ​ഡി​ൽ പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്ന​തി​നി​ടെ​യാ​ണ് ഭാ​ർ​ഗ​വി​നി​ല​യം പോ​ലെ​യു​ള്ള കെ​ട്ടി​ട​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തു നി​മി​ഷ​വും വീ​ഴാ​നി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ 35 പേ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ പാ​ടി​ക്കു​ന്നി​ൽ സ്റ്റേ​ഷ​ന് ഭൂ​മി ല​ഭി​ച്ചു​വെ​ങ്കി​ലും ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham District news

Recent News

Corehub Up