അക്കിക്കാവ്: അക്കിക്കാവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു. എറണാകുളം സ്വദേശി ജോർജ് പി. ജോസഫ് (49)ആണ് മരിച്ചത്.
അക്കിക്കാവ് സിഗ്നലിൽ വച്ച് ബൈപ്പാസ് റോഡിൽ നിന്നു ഹൈവേയിലേക്ക് പെട്ടെന്ന് കയറിയ കാറിനെ മറികടക്കവേ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ യാത്രക്കാരായ എട്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നംകുളത്തുനിന്ന് എത്തിയ അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനത്തിന് നേതൃത്വം നടത്തി. കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ ബസ് ലോറി ഉപയോഗിച്ച് പിറകോട്ട് വലിച്ചാണ് കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തത്. കുന്നംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Tags :