കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം കല്ലറ സെന്റ് തോമസ് എച്ച്എസ് പ്രധാന അധ്യാപകന്
കരിങ്കുന്നം: സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടത്തി. മാനേജര്‍ ഫാ. ജയിംസ് വടക്കേകണ്ടങ്കരി അധ്യക്ഷത വഹിച്ചു. കല്ലറ സെന്റ് തോമസ് എച്ച്എസ് പ്രധാന അധ്യാപകന് കുര്യാക്കോസ് മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍, എംപിടിഎ പ്രസിഡന്റ് മേരി ജെന്‍സി, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ റിജോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സീനിയര്‍ അസിസ്റ്റന്റ് സിസ്റ്റര്‍ സിജ, സ്റ്റാഫ് സെക്രട്ടറി ജിനോ തോമസ്, വിദ്യാരംഗം അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഭാഗ്യ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham District news