x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​മു​ക്ക് ചു​റ്റു​മു​ള്ള​തു സാ​ധ്യ​ത​ക​ളു​ടെ ലോ​കം: മാ​ര്‍ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍


Published: July 2, 2026 12:19 AM IST | Updated: July 2, 2026 12:19 AM IST

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍​കോ​ള​ജി​ല്‍ യു​ജി പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​നം കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

തൊ​ടു​പു​ഴ: ന​മു​ക്കു ചു​റ്റു​മു​ള്ള അ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു കു​തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ പ​റ​ഞ്ഞു.
തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ യു​ജി പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തീ​വ്ര​മാ​യ ആ​ഗ്ര​ഹം, ല​ക്ഷ്യ​ബോ​ധം എ​ന്നി​വ​യ്‌​ക്കൊ​പ്പം ക​ഠി​നാ​ധ്വാ​ന​വു​മു​ണ്ടെ​ങ്കി​ലെ ഉ​ന്ന​ത​വി​ജ​യം നേ​ടാ​നാ​കൂ എ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ്, ബ​ര്‍​സാ​ര്‍ ഫാ. ​ബെ​ന്‍​സ​ണ്‍ ആ​ന്‍റ​ണി നി​ര​വ​ത്ത്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ പ്ര​ഫ. ബി​ജു പീ​റ്റ​ര്‍, ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി. ​മാ​ത്യു, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡാ​നി ജോ​യി, ജോ​യി കി​ഴ​ക്കേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​ല്‍ വി​വി​ധ അ​വാ​ര്‍​ഡു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up