കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടത്തിയ ദീപിക നമ്മുടെ ഭാഷ പദ്ധതി രൂപത തല ഉദ്ഘാടനം ബിഷപ് മാർ ജോസ് പുളിക്കൽ പത്രത്തിന്റെ കോപ്പി പ്രിൻസിപ്പൽ സിസ്റ്റ
കാഞ്ഞിരപ്പള്ളി: കേരളക്കരയെ മലയാളം വായിച്ചു വളർത്തിയ അമ്മയാണ് ദീപികയെന്ന് ബിഷപ് മാർ ജോസ് പുളിക്കൽ. കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടന്ന ദീപിക നമ്മുടെ ഭാഷ പദ്ധതി രൂപത തല ഉദ്ഘാടനവും ദീപിക ബാലസഖ്യം മേഖല തല ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ. പാർശ്വവത്കരിപ്പെട്ടവർ, കർഷകർ തുടങ്ങിയവരുടെ ആവശ്യങ്ങൾക്കൊപ്പം ദീപിക എക്കാലവും നിന്നിട്ടുണ്ട്. സമൂഹത്തിലെ തിന്മകൾക്കെതിരേ എന്നും ശബ്ദമുയർത്തിയ പത്രമാണ് ദീപികയെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. ദീപിക രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് മുഖ്യപ്രഭാഷണം നടത്തി. ഡിസിഎൽ നാഷണൽ കോഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, ദീപിക ഏരിയ മാനേജർ സിജു ജോർജ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ്ബെൽ എസ്എബിഎസ്, സിസ്റ്റർ ലൂസി എസ്എബിഎസ്, അബ്സലൂട്ട് പബ്ലിക്കേഷൻസ് ഡയറക്ടർ സി.എ. തങ്കച്ചൻ, അമിൻ ഷാജഹാൻ, അന്ന ഷിനോ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news