കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലം.
അമ്പലപ്പുഴ: കഞ്ഞിപ്പാടം-വൈശ്യംഭാഗം പാലത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. 2011 ഫെബ്രുവരി 28ന് ജി. സുധാകരനായിരുന്നു പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 2019 സെപ്റ്റംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു.
കുട്ടനാടിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ കാക്കാഴം താഴ്ചയിൽ നസീർ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 4,20,000 രൂപ ചെലവിൽ 28 എൽഇഡി വിളക്കുകൾ പാലത്തിന്റെ ഇരുവശത്തുമായി സ്ഥാപിച്ചു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും പാലത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടില്ല. നിരവധി പേരാണ് രാത്രികാലങ്ങളിൽ പാലത്തിൽനിന്ന് ചാക്കുകളിൽ മാലിന്യം തള്ളുന്നത്. കൂടാതെ പാലത്തിൽ രാത്രി സമയങ്ങളിൽ ലഹരി വസ്തു വിൽപ്പനക്കാർ താവളമാക്കുകയാണ്.
ഇവ അവസാനിപ്പിക്കാൻ പാലത്തിൽ അടിയന്തരമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നു കാട്ടി താഴ്ചയിൽ നസീർ ജി. സുധാകരൻ എംഎൽഎക്ക് നിവേദനം നൽകി
Tags : Nattuvishesham District news