x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ ലഹരിവിരുദ്ധ ക​ർ​മപ​ദ്ധ​തി നടപ്പാക്കുന്നു


Published: July 10, 2026 06:14 AM IST | Updated: July 10, 2026 06:14 AM IST

മു​ക്കം: ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യു​മാ​യി തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലും ക​ർമ​പ​ദ്ധ​തി ത​യാ​റാ​ക്കി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു.

ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ല​ഹ​രി മാ​ഫി​യ​യു​ടെ കൈ​ക​ളി​ൽ നി​ന്നും ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സി.​കെ. കാ​സിം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ തൂ​ഫാ​ൻ ഡ്രൈ​വ് അ​സം​ബ്ലി വി​ത്ത് എം​എ​ൽ​എ എ​ന്ന പേ​രി​ൽ പ​ദ്ധ​തി​യാ​രം​ഭി​ച്ചു. ഈ ​മാ​സം 23, 24 തി​യ​തി​ക​ളി​ലാ​യി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത സ്കൂ​ളു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.

എം​എ​ൽ​എ, പോ​ലീ​സ്, എ​ക്സൈ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ര്യ​ട​നം ന​ട​ത്തു​ക. ആ​ദ്യ ദി​വ​സം പു​തു​പ്പാ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച് കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി കൂ​ട​ര​ഞ്ഞി​യി​ൽ സ​മാ​പി​ക്കും. ര​ണ്ടാം ദി​വ​സം കൊ​ടി​യ​ത്തൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച് കാ​ര​ശേ​രി​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മു​ക്ക​ത്ത് സ​മാ​പി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ റീ​ൽ​സ് മ​ത്സ​ര​വും ന​ട​ത്തും.

പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി.​കെ. കാ​സിം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. അ​ബൂ​ബ​ക്ക​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. കെ.​പി. ചാ​ന്ദ്നി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​അ​ബ്ദു​ൽ അ​ക്ബ​ർ, ടി. ​ക​വി​ത, ബി​ജു താ​ന്നി​ക്കാ​കു​ഴി, ജി​തി​ൻ പ​ല്ലാ​ട്ട്,

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി വി​നോ​ദ് കു​മാ​ർ, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ.​എം. ബി​നീ​ഷ് കു​മാ​ർ, താ​മ​ര​ശേ​രി സി​ഐ എ. ​ശ്രീ​ധ​ര​ൻ, മു​ക്കം എ​ഇ​ഒ ടി. ​ദീ​പ്തി, താ​മ​ര​ശേ​രി എ​ഇ​ഒ പ്ര​മോ​ദ്, മു​ക്കം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up