x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം പ്ര​ഹ​സ​നം'

വെബ് ഡെസ്ക്
Published: September 18, 2026 12:23 AM IST | Updated: September 18, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം പ്ര​ഹ​സ​ന​മാ​യി​രു​ന്നു​വെ​ന്ന് തൂ​ഫാ​ന്‍ പ​ദ്ധ​തി തെ​ളി​യി​ക്കു​ന്നു​വെ​ന്ന് മ​ദ്യ വി​മോ​ച​ന മ​ഹാ സ​ഖ്യം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​എ. ജോ​സ​ഫ്.

മ​ദ്യ വി​മോ​ച​ന മ​ഹാ​സ​ഖ്യം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം. 10 വ​ര്‍​ഷം​കൊ​ണ്ട് മ​ദ്യ​വും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന പു​തു ത​ല​മു​റ​യെ സൃ​ഷ്ടി​ച്ച​തി​ന്‍റെ പ്ര​ത്യാ​ഘാ​തം വ​ര്‍​ഷ​ങ്ങ​ളോ​ളം കേ​ര​ള സ​മൂ​ഹ​ത്തി​ല്‍ പ്ര​ക​ട​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​സ​ഫ് വ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ല​ത്തീ​ഫ് പാ​ല​ക്ക​ണ്ടി -ര​ക്ഷാ​ധി​കാ​രി, ഡേ​വി​ഡ് ആ​ന്‍റ​ണി-​പ്ര​സി​ഡ​ന്‍റ്, ജോ​സ​ഫ് വ​ല​പ്പാ​ട്ട് -സെ​ക്ര​ട്ട​റി, പി.​എ​ല്‍. ജോ​സ​ഫ്-​ട്ര​ഷ​റ​ര്‍, അ​ല്‍​ഫോ​ന്‍​സ മാ​ത്യു, പി.​എം. പ്രേ​മ​രാ​ജ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജോ​ളി ജെ​റോം, എ​ന്‍.​ജെ. ആ​ന്‍റ​ണി -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​പി. ഷാ​ജ​ന്‍, ഗി​രീ​ഷ് അ​ര​ങ്ങി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : District News Nattuvishesham 'Anti-drug awareness campaigns

Recent News

Corehub Up