ചങ്ങനാശേരി അതിരൂപത 27-ാമത് ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി നേതൃസമിതി അംഗങ്ങള്‍ക്കായി നടന്ന ഒരുക്ക കണ്വ
ചങ്ങനാശേരി: ഫെബ്രുവരി 18 മുതല്‍ 22 വരെ ചങ്ങനാശേരി എസ്ബി കോളജില്‍ നടക്കുന്ന 27-ാമത് അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മുന്നോടിയായി അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്ര ടീം നേതൃത്വം നല്കുന്ന ഒരുക്ക കണ്വന്ഷന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടത്തി.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു. ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ അധ്യക്ഷത വഹിച്ചു.
ബ്രദര്‍ വിന്‍സന്റ് അട്ടപ്പാടി കണ്വന്ഷന് നയിച്ചു. ഫാ. ജേക്കബ് ചീരംവേലി, ഫാ. ആന്റണി കാച്ചാംകോട്, ഫാ. മാത്യു താന്നിയത്ത്, സിസ്റ്റര്‍ ചെറുപുഷം, സിസ്റ്റര്‍ ബെറ്റിറോസ്, ഡോ. രേഖാ മത്യൂസ്, ഡോ.പി.സി. അനിയന്‍കുഞ്ഞ്, ജോസുകുട്ടി കുട്ടംപേരൂര്‍, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, അലക്സ് വര്‍ഗീസ്, ജോമ്മ കാട്ടടി, ജോബി തൂമ്പൂങ്കല്, ടോമിച്ചന് കൈതക്കളം എന്നിവര്‍ പ്രസംഗിച്ചു.
Tags : Bible Convention nattuvishesham local news