x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​മ്പയിൻ


Published: July 4, 2026 06:08 AM IST | Updated: July 4, 2026 06:08 AM IST

കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് എ​യു​പി സ്കൂ​ളി​ലെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ. വി​ന​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കും സ​മൂ​ഹ​ത്തി​ലേ​ക്കും എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് എ​യു​പി സ്കൂ​ളി​ൽ "തൂ​ഫാ​ൻ ഗോ​ൾ സെ ​നോ ടു ​ഡ്ര​ഗ്സ് എ​ന്ന പേ​രി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ. വി​ന​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ബെ​റ്റി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "എ​ന്‍റെ ശ​രീ​രം എ​ന്‍റെ ക​ളി​ക്ക​ളം, ല​ഹ​രി​ക്ക് നൊ ​എ​ൻ​ട്രി’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തീ​കാ​ത്മ​ക​മാ​യി ഗോ​ൾ അ​ടി​ച്ച് ല​ഹ​രി​ക്കെ​തി​രാ​യ പ്ര​തി​ജ്ഞ പു​തു​ക്കി.

കാ​യി​ക​രം​ഗ​ത്തി​ന്‍റെ ആ​വേ​ശം ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി സ​മ​ന്വ​യി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച തീം ​ഡാ​ൻ​സി​ലൂ​ടെ ല​ഹ​രി വ്യ​ക്തി​ജീ​വി​ത​ത്തി​ലും കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും സൃ​ഷ്ടി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും ക​ലാ​പ​രി​പാ​ടി​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കു​വ​ച്ചു. അ​ധ്യാ​പ​ക​രാ​യ ടി​ജു തോ​മ​സ്, നീ​തു ബേ​ബി, സൗ​മ്യ ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up