x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ആ​യു​ഷ് ഹെ​ൽ​ത്തി കേ​ര​ള' ഫീ​ൽ​ഡ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു


Published: March 1, 2026 08:30 AM IST | Updated: March 1, 2026 08:30 AM IST

പേ​രാ​മ്പ്ര: കേ​ര​ള സ​ർ​ക്കാ​ർ ആ​യു​ഷ് വ​കു​പ്പി​ന്‍റെ​യും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന "ആ​യു​ഷ് ഹെ​ൽ​ത്തി കേ​ര​ള' ഫീ​ൽ​ഡ് കാ​മ്പ​യി​ൻ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം മ​ദ​ർ തെ​രേ​സ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക വി​നോ​ദ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​കെ. നാ​സി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി പേ​രാ​മ്പ്ര, എ​പി​എ​ച്ച്സി ആ​യു​ർ​വേ​ദ പേ​രാ​മ്പ്ര, മ​ദ​ർ തെ​രേ​സ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ ഹെ​ൽ​ത്ത് ക്ല​ബ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​എ​ഫ്. മേ​രി, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ സി​എം​ഐ, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​മ്പ​ർ ധ​ന്യ അ​നി​ൽ​കു​മാ​ർ, ഹെ​ൽ​ത്ത് ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ ന​ഫീ​സ ഷ​ബ്നം, കോ​ള​ജ് ഹെ​ൽ​ത്ത് ക്ല​ബ് സ്റ്റു​ഡ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ എ​സ്.​എ​സ്. ആ​ർ​ദ്ര, പേ​രാ​മ്പ്ര ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജി.​ആ​ർ. സീ​ന, പേ​രാ​മ്പ്ര എ​പി​എ​ച്ച്സി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​വി. കി​ഷോ​ർ ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നോ​ടൊ​പ്പം ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

Tags : nattu visheshsam AYUSH Healthy Kerala

Recent News

Corehub Up