ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളായ ജയ്സണ്‍ ജോസഫ് (പ്രസിഡന്റ്), സണ്ണി കെ. ഫ്രാന്‍സിസ് (സെക്രട്ടറി), എം. ബിജു (ട്രഷറര്‍).
സുല്‍ത്താന്‍ ബത്തേരി: ടൗണ്‍ ലയണ്‍സ് ക്ലബ് 2026-27 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ജയ്സണ്‍ ജോസഫ് (പ്രസിഡന്റ്),സണ്ണി കെ. ഫ്രാന്‍സിസ ് (സെക്രട്ടറി), എം. ബിജു (ട്രഷറര്‍) എന്നിവരാണ് ചുമതലയേറ്റത്.
ദില്പോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലയണ്‍ സജീഷ് രാജപ്പന് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ഡെന്നിസ് തോമസ് എംജെഎഫ് മുഖ്യാതിഥിയായി. ടൗണ്‍ ലയണ്‍സ് ക്ലബ് സാമൂഹിക സേവനരംഗത്ത് ശ്രദ്ധേയ ഇടപെടലുകളാണ് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനകം കോയമ്പത്തൂര്‍ അരവിന്ദ് നേത്രാശുപത്രിയുമായി സഹകരിച്ച് 2,000 ത്തിലധികം പേരില്‍ തിമിര ശസ്ത്രക്രിയ നടത്തി.
ബീനാച്ചി ഗവ. ഹൈസ്കൂളുമായി സഹകരിച്ച് നമ്പിക്കൊല്ലിയില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി.
Tags : Local News Nattuvishesham Wayanad