x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ട്ടി​യി​ൽ ശ്വാ​ന​പ്ര​ദ​ർ​ശ​നമേ​ള​യ്ക്കു തു​ട​ക്കം


Published: May 9, 2026 12:34 AM IST | Updated: May 9, 2026 12:34 AM IST

ഊ​ട്ടി​യി​ൽ തു​ട​ങ്ങി​യ ശ്വാ​ന​പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്.

ഊ​ട്ടി: ഊ​ട്ടി​യി​ൽ 138-ാമ​ത് ശ്വാ​ന പ്ര​ദ​ർ​ശ​ന​മേ​ള​യ്ക്കു തു​ട​ക്കം. 55 ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 435 നാ​യ്ക്ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. മേ​ള നാ​ളെ സ​മാ​പി​ക്കും.

വേ​ന​ൽ​ക്കാ​ല​ത്ത് ഊ​ട്ടി​യി​ൽ ന​ട​ത്താ​റു​ള്ള വി​വി​ധ മേ​ള​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ശ്വാ​ന​മേ​ള​യും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സൗ​ത്ത് ഇ​ന്ത്യ​ൻ കെ​ന്ന​ൽ ക്ല​ബാ​ണ് സം​ഘാ​ട​ക​ർ. കോ​മ​ൺ ഹൗ​ണ്ട്, സി​പ്പി​പാ​റൈ, ഗോം​ബൈ, ക​ന്നി, മ​ഡു​ൽ ഹൗ​ണ്ട്, ബ​സ്നി, രാ​ജ​പാ​ള​യം, റാം​പൂ​ർ ഹൗ​ണ്ട് എ​ന്നി​വ​യു​ൾ​പ്പെ​ടെ 55 ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട നാ​യ്ക്ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ഓ​സ്‌​ട്രേ​ലി​യ​ൻ ചെ​ബാ​ർ​ക്ക്, ബ്ര​സീ​ലി​യ​ൻ ബെ​റാ​ത്ത് ഡി ​പ്രെ​സി​നാ​രി​യോ എ​ന്നീ ര​ണ്ട് പു​തി​യ ഇ​നം നാ​യ​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ, ക​സാ​ക്കി​സ്ഥാ​ൻ, അ​സ​ർ​ബൈ​ജാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​ത്സ​ര​ത്തി​ൻ​രെ വി​ധി​ക​ർ​ത്താ​ക്ക​ളെ​ന്നു കെ​ന്ന​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ര​ജ​നി കൃ​ഷ്ണ​മൂ​ർ​ത്തി​യും സെ​ക്ര​ട്ട​റി മോ​ട്ടേ​ഷ് അ​കി​യ​റും പ​റ​ഞ്ഞു.

Tags : Breathing exhibition nattuvisheaham local news

Recent News

Corehub Up