തിരുവനന്തപുരം: ബിസിനസ് ഇൻസൈറ്റ് സംഘടിപ്പിച്ച ട്രാവൻകൂർ ബിസിനസ് സമ്മിറ്റിന്റെ ഭാഗമായ ബിസിനസ് ലീഡേഴ്സ് മീറ്റ്, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ. രാജ്മോഹൻ പിള്ള ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിൽ സംഘടിപ്പിച്ച ചടങ്ങിൽ സംരംഭക അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. ഋഷിരാജ് സിംഗ്, ദിനേശ് പണിക്കർ, എസ്.എൻ. രഘുചന്ദ്രൻ നായർ, ഷീല ജയിംസ്, ഡോ. പി.പി. വിജയൻ, പ്രജോദ് പി. രാജ്, എസ്. ഹാഷിം, ബാനർജി ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Business Leaders Meet