കാലിക്കട്ട് പ്രസ് ക്ലബ് ഓണാഘോഷം ‘മാസ് ഓണം 2026' സിറ്റിഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മേയര്‍ ഒ.സദാശിവനെ മാവേലി സ്വീകരിക്കുന്നു.
കോഴിക്കോട്: കാലിക്കട്ട് പ്രസ് ക്ലബ് ഓണാഘോഷം മാസ് ഓണം 2026 വിവിധ പരിപാടികളോടെ സിറ്റി ഹൗസില്‍ സംഘടിപ്പിച്ചു.മേയര്‍ ഒ. സദാശിവന് ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. എംഎല്‍എമാരായ കെ.ജയന്ത്, കെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പൂക്കള മത്സരത്തില്‍ മാതൃഭൂമി ഒന്നാം സ്ഥാനവും ദേശാഭിമാനി രണ്ടാം സ്ഥാനവും മീഡിയ വണ്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാന വിതരണം മലബാര്‍ ഹോസ്പിറ്റല്‍സ് എം.ഡി ഡോ. മിലി മണി നിര്‍വഹിച്ചു.
നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനവിതരണം മിഡ്ലാന്റ് കോണ്ട്രാക്ടിംഗ് ലിമിറ്റഡ് എം.ഡി. അബ്ദുല്‍സലീം, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി, ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എം.പി ഇംത്യാസ്, പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ ബി. ബിനു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ് എന്നിവര്‍ നിര്‍വഹിച്ചു.
Tags : Nattuvishesham District News Press Club Onam Celebration