x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യ​ന്‍ കോ​ളജി​ല്‍ സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ മി​ക​വാ​യി കാ​ലി​ഗോ ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: September 17, 2026 10:26 PM IST | Updated: September 17, 2026 10:26 PM IST

കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ കാ​ലി​ഗോ ഫെ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​അ​ജി​മോ​ന്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​ട്ടി​ക്കാ​നം: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റാ​യ കാ​ലി​ഗോ-2026 മ​രി​യ​ന്‍ കോ​ള​ജി​ല്‍ ന​ട​ത്തി. മ​രി​യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​അ​ജി​മോ​ന്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​തോ​മ​സ് ഏ​ബ്ര​ഹാം ഞ​ള്ളി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശി​ല്പ മ​രി​യ സി​ല്‍​ജോ അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മി​സ്റ്റ പ്ര​തി​നി​ധി നെ​വി​ല്‍ അ​നീ​ഷ് സ്വാ​ഗ​ത​വും രേ​ഷ്മ ആ​ന്‍ ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 75ല്‍​പ​രം കോ​ള​ജു​ക​ളി​ല്‍​നി​ന്നാ​യി 700ല്‍ ​പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

മ​രി​യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ജോ​സ് ചി​റ്റ​ടി​യി​ല്‍, ഫാ​ക്ക​ല്‍​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ. ​ആ​ര്‍.​എ​സ്. ഷാ​ന്‍, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. വി.​കെ. സ​നി​ല്‍ കു​മാ​ര്‍, ക​ലി​ഗോ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍.​ന​വ​നീ​ത്, മി​സ്റ്റ ചെ​യ​ര്‍​മാ​ന്‍ ബെ​ന​റ്റ് തോ​മ​സ് ബോ​ബി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
പി.​ജി, യു​ജി ജ​ന​റ​ല്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ മാ​റ്റു​ര​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ഴി​വും നേ​തൃ​ത്വ​പാ​ട​വ​വും സ​ര്‍​ഗാ​ത്മ​ക​ത​യും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഫെ​സ്റ്റ്.

Tags : District News Nattuvishesham 'Caligo Fest Marian College

Recent News

Corehub Up