x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ല​ക്കു​റി​ഞ്ഞി പ​റി​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു; ര​ണ്ടു യു​വാ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: September 5, 2026 11:45 PM IST | Updated: September 5, 2026 11:45 PM IST

മൂ​ന്നാ​ർ: സം​ര​ക്ഷി​ത സ​സ്യ​മാ​യ നീ​ല​ക്കു​റി​ഞ്ഞി പ​റി​ച്ചെ​ടു​ത്ത് ഫോ​ട്ടോ​യെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വച്ച ര​ണ്ടു യു​വാ​ക്ക​ൾ​ക്കെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. മൂ​ന്നാ​ർ ഡി​എ​ഫ്ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.
നീ​ല​ക്കു​റി​ഞ്ഞി പൂ​ക്ക​ൾ പ​റി​ച്ചെ​ടു​ത്തശേ​ഷം ഫോ​ട്ടോ​യെ​ടു​ത്ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വച്ച ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ്ര​ച​രി​ച്ച ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം നീ​ല​ക്കു​റി​ഞ്ഞി സം​ര​ക്ഷി​ത സ​സ്യ​മാ​ണ്. നീ​ല​ക്കു​റി​ഞ്ഞി ന​ശി​പ്പി​ക്കു​ക​യോ പ​റി​ച്ചെ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന​ത് നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. കു​റ്റം തെ​ളി​ഞ്ഞാ​ൽ മൂ​ന്ന് വ​ർ​ഷംവ​രെ ത​ട​വോ 25,000 രൂ​പവ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാം.

നീ​ല​ക്കു​റി​ഞ്ഞി പൂ​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ സ​സ്യ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തോ പൂ​ക്ക​ൾ പ​റി​ക്കു​ന്ന​തോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മൂ​ന്നാ​ർ ഡി​എ​ഫ്ഒ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും നീ​ല​ക്കു​റി​ഞ്ഞി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up