x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി പു​ഴ​യ്ക്ക​ൽ മൊ​ബി​ലി​റ്റി ഹ​ബ്; ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​

സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 15, 2026 06:28 AM IST | Updated: June 15, 2026 06:28 AM IST

തൃ​ശൂ​ർ: സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ, ര​ണ്ടു​പ​തി​റ്റാ​ണ്ടാ​യി ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പു​ഴ​യ്ക്ക​ൽ മൊ​ബി​ലി​റ്റി ഹ​ബ് പ​ദ്ധ​തി​ക്ക് ഇ​ത്ത​വ​ണ​യെ​ങ്കി​ലും ശാ​പ​മോ​ക്ഷ​മു​ണ്ടാ​കു​മെന്ന പ്രതീക്ഷ‍ യിലാ​ണ് തൃ​ശൂ​ർ.

ന​ഗ​ര​ത്തി​ലേ​ക്ക് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞ് സ്വ​രാ​ജ് റൗ​ണ്ടി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് 2005 ൽ ​ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഈ ​ബൃ​ഹ​ദ്പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഭ​ര​ണ​പ​ര​മാ​യ ഉ​ദാ​സീ​ന​ത​യും അ​വ​ഗ​ണ​ന​യും മൂലം ഈ ​സ്വ​പ്നപ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾനീ​ണ്ട കാ​ത്തി​രി​പ്പ്

ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ന്പാ​ണ് ഈ ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചത്. തു​ട​ർ​ന്ന് തൃ​ശൂ​ർ മൊ​ബി​ലി​റ്റി ഹ​ബ് സൊ​സൈ​റ്റി രൂ​പീ​ക​രി​ക്കു​ക​യും പൂ​ങ്കു​ന്നം പു​ഴ​യ്ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​നുസ​മീ​പം കി​ൻ​ഫ്ര​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഭൂ​മി​യി​ൽനി​ന്ന് 10 ഏ​ക്ക​ർ സ്ഥ​ലം 99 വ​ർ​ഷ​ത്തെ ലീ​സി​ന് മൊ​ബി​ലി​റ്റി ഹ​ബ്ബി​നാ​യി വി​ട്ടു​ന​ൽ​കു​ക​യും ചെ​യ്തു.


2015ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്തി​ന പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​തി​നാ​യി 30 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു. രാ​ജ​ൻ ജെ. ​പ​ല്ല​ൻ മേ​യ​റാ​യി​രി​ക്കെ അ​ന്ന​ത്തെ എം​എ​ൽ​എ തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ ഹ​ബി​ന്‍റെ ഓ​ഫീ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്നാ​ൽ പി​ന്നീ​ടുവ​ന്ന പ​ല​വി​ധ സാ​ങ്കേ​തി​ക കു​രു​ക്കു​ക​ളും ഭ​ര​ണ​മാ​റ്റ​വും കാ​ര​ണം പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​വു​ക​യാ​യി​രു​ന്നു.

വി​ഭാ​വ​നം ചെ​യ്ത​ത് വൈ​റ്റി​ല മാ​തൃ​ക; ഒ​ടു​വി​ൽ നി​രാ​ശ...

കൊ​ച്ചി​യി​ലെ വൈ​റ്റി​ല ഹ​ബ്മാ​തൃ​ക​യി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ൽ നി​ല​വി​ൽ യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നി​ല്ലെ​ന്ന് ക​ള​ക്ട​റേ​റ്റി​ൽനി​ന്ന് ശ​ങ്ക​ര​യ്യ റോ​ഡ് സ്വ​ദേ​ശി മാ​മ്പു​ള്ളി വീ​ട്ടി​ൽ എം.​ ആ​ർ. സ​ജീ​വ് കു​മാ​റി​നു ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

സ്ഥ​ലം ല​ഭ്യ​മാ​യി​ട്ടും തൃ​ശൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് തു​ര​ങ്കംവ​യ്ക്കു​ന്ന രീ​തി​യി​ൽ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച അ​ധി​കൃ​ത​ർ​ക്കെ​തി​രേ ഇ​ത്ത​വ​ണ ബ​ജ​റ്റി​ലും അ​നു​കൂ​ല പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം

പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന തൃ​ശൂ​ർ സി​റ്റി​സ​ൺ കൂ​ട്ടാ​യ്മ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, മ​ന്ത്രി​മാ​രാ​യ കെ.​എം. ഷാ​ജി, പി.​കെ. ബ​ഷീ​ർ, സി.​പി. ജോ​ൺ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.


സ്വ​കാ​ര്യ​പൊ​തു പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ടു​ത്ത ആ​റു മാ​സ​ത്തി​ന​കം ഹ​ബി​ന്‍റെ പ്രാ​യോ​ഗി​ക​താ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ക, ഭാ​വി​യി​ൽ ഇ​-ബ​സ് പ​ദ്ധ​തി​ക​ളു​മാ​യി ഇ​തി​നെ ബ​ന്ധി​പ്പി​ക്കു​ക, നാ​റ്റ്പാ​ക് ​അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​ർ​ബ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ അ​ർ​ബ​ൻ മാ​സ് ട്രാ​ൻ​സി​റ്റ് ക​മ്പ​നി ലി​മി​റ്റ​ഡ് പോ​ലു​ള്ള ഏ​ജ​ൻ​സി​ക​ളെ​ക്കൊ​ണ്ട് സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര വി​ക​സ​ന​ത്തി​ന് ഈ ​ബ​ജ​റ്റി​ലെ​ങ്കി​ലും പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

Tags : nattu vishesham Puzhakkal Mobility Hub

Recent News

Corehub Up