കെസിവൈഎം യുവജന ദിനാഘോഷവും വിശുദ്ധ തോമസ് മൂർ അനുസ്മരണവും
കല്ലടിക്കോട്: ആധുനിക സമൂഹത്തിൽപോലും രാജ്യത്തിനെന്നും ഉത്തമ മാതൃകയാണ് കെസിവൈഎം പോലുള്ള ക്രൈസ്തവ യുവജന സംഘടനകളെന്നു വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ.
ഉൾഗ്രാമങ്ങളിൽപോലും വിദ്യാഭ്യാസമെത്തിക്കാനും സാഹോദര്യവും മാനുഷിക ചിന്തകളും വ്യാപിപ്പിക്കാനും ക്രൈസ്തവ യുവജന സംഘടനകളാണ് മുന്നിട്ടുനിന്നതെന്നും അദേഹം പറഞ്ഞു.
കെസിവൈഎം പാലക്കാട് രൂപതാതല വിശുദ്ധ തോമസ് മൂർ അനുസ്മരണവും യുവജന ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെസിവൈഎം രൂപത പ്രസിഡന്റ് ജിതിൻ പയസ് അധ്യക്ഷത വഹിച്ചു. പാലക്കാട് രൂപത വികാരി ജനറാൾ മോൺ. ജീജോ ചാലക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
മനുഷ്യത്വത്തിന്റെ മാനവികത കാത്തുസൂക്ഷിക്കാൻ കടപ്പെട്ടവരാണ് യുവജനങ്ങളെന്നും സ്വയം ശുന്യ വത്കരിച്ച് മറ്റുള്ളവരെ ഉയർത്തികൊണ്ടുവരാനും സമൂഹത്തെ അഭിരുചിയുള്ളതായിമാറ്റാനും യുവജനങ്ങൾക്കു കഴിയണമെന്നും അനുഗ്രഹപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
രൂപത ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ, പൊന്നംകോട് ഫൊറോന വികാരി ഫാ. ബെറ്റ്സൺ തൂക്കുപറമ്പിൽ, ഫൊറോന ഡയറക്ടർ ഫാ. ജിതിൻ കണ്ടത്തിൽ, ജിൻസൻ കെ. ജയിംസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സാം പുള്ളിയിൽ, രൂപത ജനറൽ സെക്രട്ടറി ടി.ടി. ആൽബിൻ, ആനിമേറ്റർ സിസ്റ്റർ ലിജി എസ്ജെ, റിറ്റി ആന്റോ എന്നിവർ പ്രസംഗിച്ചു.