x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​സ്ഇ ജി​ല്ലാചെ​സ് ചാം​പ്യ​ന്‍​ഷി​പ്പ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ജ്‌​ന സ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: July 4, 2026 06:11 AM IST | Updated: July 4, 2026 06:11 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ സ്‌​കൂ​ള്‍ ജി​ല്ലാ ചെ​സ് ചാം​പ്യ​ന്‍​ഷി​പ് ദേ​ശീ​യ ചെ​സ് താ​രം അ​ന​ന്ത​നാ​രാ​യ​ണ​നെ​തി​രേ ക​രു​ക്ക​ള്‍ നീ​ക്കി ഇ​ന്ത്യ​ന

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ജി​ല്ല സി​ബി​എ​സ്ഇ ചെ​സ് ചാം​പ്യ​ന്‍​ഷി​പ് ബ​ത്തേ​രി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ സ​ഹോ​ദ​യ സ്‌​കൂ​ള്‍ കോം​പ്ല​ക്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചാം​പ്യ​ന്‍​ഷി​പ് ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം സ​ജ്‌​ന സ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റും വി​ദ്യാ​ഭ​വ​ന്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ താ​ര കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ഗീ​താ ത​മ്പി, പി.​സി. രാ​ഗി, യു.​എ​ന്‍. വി​ധു​ബാ​ല, കെ​സി​യ ബേ​ബി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എം. സാ​ജു, സ​ന്തോ​ഷ്, ജി​ഷ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചാം​പ്യ​ന്‍​ഷി​പ്പി​ല്‍ ജി​ല്ല​യി​ലെ 21 സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 300ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ണ്ട​ര്‍10, അ​ണ്ട​ര്‍12, അ​ണ്ട​ര്‍14, അ​ണ്ട​ര്‍17, അ​ണ്ട​ര്‍19 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ചാം​പ്യ​ന്‍​ഷി​പ്പ് ഇ​ന്ന് സ​മാ​പി​ക്കും.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up