കല്‍പ്പറ്റ: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ചു. നാളെ നടത്താന്‍ നിശ്ചയിച്ച രണ്ടാംവര്‍ഷ പരീക്ഷ ഓഗസ്റ്റ് ഒന്നിലേക്കും അഞ്ചിന് നടത്താനിരുന്ന ഒന്നാം വര്‍ഷ പരീക്ഷ ഓഗസ്റ്റ് രണ്ടിലേക്കും മാറ്റി.
പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് 11ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 18ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ് എന്നിവയും 24ന് പൊളിറ്റിക്കല്‍ സയന്‍സ്, 26ന് ഇംഗ്ലീഷ്, 27ന് ഇക്കണോമിക്സ്, ഓഗസ്റ്റ് രണ്ടിന് മലയാളം, ഹിന്ദി, കന്നഡ പരീക്ഷകളുമാണ് നടക്കുക.
രണ്ടാം വര്‍ഷക്കാര്‍ക്ക് 10ന് ഇംഗ്ലീഷ്, 12ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ് എന്നിവയും 17ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 19ന് ഇക്കണോമിക്സ്, 25ന് പൊളിറ്റിക്കല്‍ സയന്‍സ്, ഓഗസ്റ്റ് ഒന്നിന് മലയാളം, ഹിന്ദി, കന്നഡ പരീക്ഷകളും നടത്തും.
ദിവസവും രാവിലെ 9.30 മുതലാണ് പരീക്ഷ. ജില്ലയില്‍ മുണ്ടേരി ജിവിഎച്ച്എസ്എസ്, ബത്തേരി സര്‍വജന എച്ച്എസ്എസ്, കണിയാമ്പറ്റ ജിഎച്ച്എസ്എസ്, മാനന്തവാടി ജിഎച്ച്എസ്എസ് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഹാള്‍ ടിക്കറ്റ് വിതരണം ആരംഭിച്ചു. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി പരീക്ഷാകേന്ദ്രത്തില്‍നിന്ന് ഹാള്‍ ടിക്കറ്റ് കൈപ്പറ്റാം.
Tags : Local News Nattuvishesham Wayanad