x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര സ​ഭാ ആ​സ്ഥാ​ന​ത്ത് അ​തി​ഥി​യാ​യി മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: July 26, 2026 11:56 PM IST | Updated: July 26, 2026 11:56 PM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​മാ​യി സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ൽ.

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് മ​ല​ങ്ക​ര​സ​ഭാ ആ​സ്ഥാ​ന​മാ​യ ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ​ഭാ​ധ്യ​ക്ഷ​നും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.
മു​ൻ​സ​ഭാ​ധ്യ​ക്ഷ​ൻ​മാ​രു​ടെ ക​ബ​റി​ട​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി.​ഡി. സ​തീ​ശ​ൻ ദേ​വ​ലോ​ക​ത്ത് എ​ത്തു​ന്ന​ത്.

സ​ഭാം​ഗ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ, റെ​ജി ചെ​റി​യാ​ൻ, അ​ബി​ൻ വ​ർ​ക്കി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ്, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, അ​ല്മാ​യ ട്ര​സ്റ്റി റോ​ണി വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, അ​ര​മ​ന അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ​സ​ൺ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

സ​ഭ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ദേ​വ​ലോ​ക​ത്തേ​ക്ക് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​ക​ര​മാ​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് സ​ഭാ​ധ്യ​ക്ഷ​ൻ ഉ​റ​പ്പ് ന​ൽ‍​കി.

മ​ല​ങ്ക​ര​സ​ഭാ സു​ന്ന​ഹ​ദോ​സ് നാ​ളെ മു​ത​ൽ

കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​രി​ശു​ദ്ധ എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സി​ന് നാ​ളെ തു​ട​ക്ക​മാ​കും. സ​ഭാ ആ​സ്ഥാ​ന​മാ​യ ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ൽ ചേ​രു​ന്ന സു​ന്ന​ഹ​ദോ​സി​ന് സ​ഭാ​ധ്യ​ക്ഷ​നും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഭ​യി​ലെ മു​ഴു​വ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും സം​ബ​ന്ധി​ക്കു​മെ​ന്ന് എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Chief Ministe

Recent News

Corehub Up