x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ന്താ ജെ​റോം വ​ധ​ശ്ര​മ കേ​സ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വെ​റു​തെ വി​ട്ടു


Published: July 1, 2026 06:46 AM IST | Updated: July 1, 2026 06:46 AM IST

കൊ​ല്ലം : 2024ലെ ​പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ തി​രു​മു​ല്ല​വാ​രം ബീ​ച്ചി​ല്‍ എ​ത്തി​യ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ചി​ന്താ ജെ​റോ​മി​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​താ​യി ആ​രോ​പി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​യ സെ​യ്ദ് മു​ഹ​മ്മ​ദാ​ലി, സെ​യ്ദ​ലി എ​ന്നി​വ​രെ അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്‌ട് ജ​ഡ്ജ് മോ​ഹ​ന്‍ ജോ​ര്‍​ജ് വെ​റു​തെ വി​ട്ടു.

ഏ​പ്രി​ല്‍ 14ന് ​സ്വ​കാ​ര്യ ചാ​ന​ല്‍ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് അ​മ്മ​യ്‌​ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​തി​ക​ള്‍ വാ​ഹ​നം പു​റ​കോ​ട്ടെ​ടു​ത്ത് ഇ​ടി​പ്പി​ച്ചു വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി ആ​രോ​പി​ച്ച് ചി​ന്താ ജെ​റോം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ധീ​ര​ജ് ര​വി, അ​ജ​യ് കോ​യി​വി​ള, വി. ​ദേ​വി​ക എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up