കെ.പി. നൗഷാദലി എംഎല്‍എ പൊന്നാനി തീരദേശമേഖല സന്ദര്‍ശിച്ചപ്പോള്‍.
പൊന്നാനി: തീരദേശ മേഖലയിലെ കടലാക്രമണ പ്രദേശങ്ങളില്‍ കെ.പി. നൗഷാദലി എംഎല്‍എ സന്ദര്‍ശിച്ചു. പൊന്നാനി മുതല്‍ കാപ്പിരിക്കാട് വരെയുള്ള തീരപ്രദേശങ്ങളിലെ കടലാക്രമണ സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.
നബാര്‍ഡിന്റെയും മറ്റ് ഏജന്‍സികളുടെയും നേതൃത്വത്തില്‍ ചെല്ലാനം മോഡല്‍ കടല്‍ഭിത്തി നിര്‍മിക്കുമെന്ന് നിയമസഭാ ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത് എംഎല്‍എ ജനങ്ങളെ അറിയിച്ചു.
പൊന്നാനി തീരദേശ മേഖലകള്‍ക്ക് പൂര്‍ണമായും സംരക്ഷണം ലഭിക്കുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ ചെല്ലാനത്തുനിന്ന് പൊന്നാനിയിലെത്തി പഠനം നടത്തിയ സാങ്കേതിക വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും എംഎല്‍എ അറിയിച്ചു.
Tags : Local News Nattuvishesham Malappuram