x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് തടയണ​മെ​ന്ന് ക​ള​ക്ട​ർ

വെബ് ഡെസ്ക്
Published: September 6, 2026 01:16 AM IST | Updated: September 6, 2026 01:16 AM IST

ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ.

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത​ക​ളി​ൽ ക​ണ്ടെ​യ്ന​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​ട​യു​ന്ന​തി​ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് പൊ​ലി​സി​നും ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നും ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ന്‍റെ നി​ർ​ദേ​ശം. എം​എ​ൽ​എ​മാ​രാ​യ എ​ൻ.​കെ. അ​ക്ബ​ർ, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ പ്ര​തി​നി​ധി ഷോ​ൺ പെ​ല്ലി​ശേ​രി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന പു​തി​യ അ​പേ​ക്ഷ​ക​ൾ ക്രോ​ഡീ​ക​രി​ച്ച് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്കും ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ർ​ഹ​മാ​യ​വ ക​ണ്ടെ​ത്തി സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

തീ​ര​ദേ​ശ​ ഹൈ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട​ക്ക​ഴി​യൂ​ർ, ക​ടി​ക്കാ​ട്, പു​ന്ന​യൂ​ർ, വാ​ടാ​ന​പ്പി​ള്ളി, ക​ട​പ്പു​റം വി​ല്ലേ​ജു​ക​ളി​ൽ സ​ർ​വേ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ വ​ന്യ​ജീ​വി​ശ​ല്യം പ​തി​വാ​യു​ള്ള മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ഞ്ച് എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​താ​യി ചാ​ല​ക്കു​ടി ഡി​എ​ഫ്ഒ അ​റി​യി​ച്ചു. കൂ​ടാ​തെ, പ്ര​ദേ​ശ​ത്തെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചുവ​രി​ക​യാ​ണ്.

തേ​ക്കി​ൻ​കാ​ട് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ, ഡി​ടി​പി​സി, ആ​ർ​ക്കി​യോ​ള​ജി വ​കു​പ്പ് എ​ന്നി​വ​ർ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. ദേ​വ​സ്വം ബോ​ർ​ഡ് ഇ​തി​നാ​യി രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 

വ​ട​ക്കാ​ഞ്ചേ​രി മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര നി​ഷേ​ധി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ണ്ട​ക്ട​റു​ടെ ലൈ​സ​ൻ​സ് അ​യോ​ഗ്യ​മാ​ക്കു​ക​യും കു​റ്റ​ക്കാ​രാ​യ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ ലൈ​സ​ൻ​സും ബ​സ് പെ​ർ​മി​റ്റു​ക​ളും റ​ദ്ദാ​ക്കാ​ൻ പൊ​ലി​സി​ന്‍റെ ശി​പാ​ർ​ശ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ​അ​റി​യി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ രാ​ജ​ൻ ജെ. ​പ​ല്ല​ൻ, എ​ൻ. കെ. ​അ​ക്ബ​ർ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ പ്ര​തി​നി​ധി ഷോ​ൺ പെ​ല്ലി​ശേ​രി, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എം. ​സ​ന്ദീ​പ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എ.​ഡി. ജോ​സ​ഫ്, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​ക്കും ക​രാ​ർ ക​മ്പ​നി​ക്കും എ​തി​രേ ക​ള​ക്ട​ർ​ക്ക് പ​രാ​തി

കൊ​പ്ര​ക്ക​ളം: ദേ​ശീ​യ​പാ​ത ക​യ്പ​മം​ഗ​ല​ത്ത് എ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി, ക​രാ​ർ ക​മ്പ​നി​യാ​യ ശി​വാ​ല​യ എ​ന്നി​വ​യ്ക്കെ​തി​രേ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി.

ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ക്ക​രി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ന് പ​രാ​തി​ന​ൽ​കി​യ​ത്.
ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​നു​പി​ന്നി​ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ദി​ശാ ബോ​ർ​ഡു​ക​ൾ കൃ​ത്യ​മാ​യി സ്ഥാ​പി​ക്കാ​ത്ത​തും സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യി.

പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​തും അ​പ​ക​ട​കാ​ര​ണ​മാ​കു​ന്നു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

ഹൈ​വേ അ​ഥോ​റി​റ്റി​യി​ൽ​നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട്‌ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് സ്വീ​ക​രി​ക്കാ​മെ​ന്നും ക​ള​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​ണി ഉ​ല്ലാ​സ്, സു​രേ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, അ​ൻ​സ മോ​ൾ, മെ​മ്പ​ർ ഷാ​ഹി​ർ പ​ഴും​പ​റ​മ്പി​ൽ എ​ന്നി​വ​രും പ​രാ​തി ന​ൽ​കാ​നെ​ത്തി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : National Highways NattuVishasham DistrictNews

Recent News

Corehub Up