പുലിവേഷധാരികൾക്കൊപ്പം നൃത്തം ചെയ്യുന്ന ജപ്പാൻ പൗരനായ യു. മിയാസവ.
തൊടുപുഴ: ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിൽ, തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്, നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണോത്സവ് 2026ന് വര്‍ണാഭമായ സമാപനം. സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തിന് മാതൃകാപരമായ ഗുണപാഠങ്ങള്‍ ഓണസങ്കല്പം പകര്‍ന്നു നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ഈ ഓണക്കാലം എല്ലാ വിധത്തിലും സന്തോഷകരമാക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്മാന് കെ. ദീപക്, സ്ഥിരംസമിതി അധ്യക്ഷ റംസിയ നിയാസ്, കെവിവിഇഎസ് ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ പ്രജീഷ് രവി, തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ്, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, ശ്രീവിദ്യ രാജേഷ്, സുരേഷ് ബാബു, പി.എസ്. മോഹന്‍ദാസ്, സാലി എസ്. മുഹമ്മദ്, ജിമ്മി കുര്യന്, പ്രശാന്ത് കുട്ടപ്പാസ്, ഇ.എ. അഭിലാഷ്, എം.ബി. താജു, ജോര്‍ജുകുട്ടി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
22 മുതല്‍ നടന്ന ഓണോത്സവിന്റെ ഭാഗമായി മിനി മാരത്തണ്‍, അത്തപ്പൂക്കള മത്സരം, ഓഫ് റോഡ് റെയ്സ്, ഫുട്ബോള്‍ ടൂര്‍ണമെന്റ്, വടംവലി മത്സരം, കലാസന്ധ്യ തുടങ്ങി വിവിധ പരിപാടികള്‍ നടത്തി.