x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സ് ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​രെ പ​രി​ഹ​സി​ക്കു​ന്നു: കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍


Published: July 1, 2026 06:45 AM IST | Updated: July 1, 2026 06:45 AM IST

കൊ​ല്ലം: ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​രെ അ​വ​ഗ​ണി​ക്കു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നു കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ല​ത്തീ​ന്‍ സ​മു​ദാ​യ​ത്തോ​ട് തി​ക​ഞ്ഞ ചി​റ്റ​മ്മ ന​യം സ്വീ​ക​രി​ക്കു​ന്ന​താ​യും കെ​എ​ല്‍​സി​എ കൊ​ല്ലം രൂ​പ​താ​സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

വോ​ട്ട് വാ​ങ്ങി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​മാ​രു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് നി​യ​മ​ന​ങ്ങ​ളി​ലും ബോ​ര്‍​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ നി​യ​മ​ന​ങ്ങ​ളി​ലും ല​ത്തീ​ന്‍ സ​മു​ദാ​യ​ത്തെ പാ​ടെ അ​വ​ഗ​ണി​ച്ചു​വെ​ന്നും ജി​ല്ല​യി​ലെ മൂ​ന്ന് മ​ന്ത്രി​മാ​രു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് നി​യ​മ​ന​ങ്ങ​ളി​ല്‍ ഒ​രാ​ളെ പോ​ലും പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത് സ​മു​ദാ​യ​ത്തോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണെ​ന്നും കെ​എ​ല്‍​സി​എ ചൂ​ണ്ടി​ക്കാ​ട്ടി.

കെ​എ​ല്‍​സി​എ രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ല്‍ അ​നി​ല്‍ ജോ​ണ്‍, എ​ഡി​സ​ണ്‍ അ​ല​ക്‌​സ്, ല​റ്റീ​ഷ്യ മാ​ര്‍​ട്ടി​ന്‍, ജോ​യി ഫ്രാ​ന്‍​സി​സ്, സ​ലി സ​ക്ക​റി​യാ​സ്, സോ​ള​മ​ന്‍ റോ​സാ​രി​യോ, ജോ​സ് ക്ലാ​പ്പ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up