x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ച്ചാ​ജി വാ​ര്‍​ഡ് സി​പി​എം സൊ​സൈ​റ്റി​യു​ടെ ‌ഓ​ഫീ​സാ​ക്കു​ന്ന​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ്


Published: May 9, 2026 02:08 AM IST | Updated: May 9, 2026 02:08 AM IST

ചാ​ച്ചാ​ജി വാ​ര്‍​ഡ് സ​ഹ​ക​ര​ണ സം​ഘം ബാ​ങ്കിം​ഗ് സ്ഥാ​പ​ന​മാ​യി മാ​റ്റി​യ നി​ല​യി​ൽ.

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചാ​ച്ചാ​ജി വാ​ര്‍​ഡ് കൈ​യേ​റി സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സം​ഘം ബാ​ങ്കിം​ഗ് സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ ഡി​ഡി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. രാ​ജീ​വ​ന്‍ ക​പ്പ​ച്ചേ​രി രം​ഗ​ത്ത്. കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ പോ​കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ല്ലാ കൈ​യേ​റ്റ​ങ്ങ​ള്‍​ക്കും കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും രാ​ജീ​വ​ന്‍ പ​റ​ഞ്ഞു.

കേ​ര​ള ഗാ​ന്ധി കെ. ​കേ​ള​പ്പ​ന്‍ ക്ഷ​യ​രോ​ഗി​ക​ളാ​യ കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി ത​ന്‍റെ സ്വ​ത്തു​വ​ക​ക​ള്‍ വി​ല്പ​ന ന​ട​ത്തി നി​ര്‍​മി​ച്ച് ന​ല്‍​കി​യ കെ​ട്ടി​ടം നി​യ​മം ലം​ഘി​ച്ച് സി​പി​എം സൊ​സൈ​റ്റി​ക്ക് ന​ല്‍​കി​യ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സും മു​സ്‌​ലിം​ലീ​ഗും ഉ​ള്‍​പ്പ​ടെ നി​ര​വ​ധി സ​മ​ര​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ഇ​തി​നെ​തി​രെ 2026 മാ​ര്‍​ച്ച് 17 ന് ​രാ​ജീ​വ​ന്‍ ക​പ്പ​ച്ചേ​രി ജി​ല്ലാ ക​ള​ക്‌​ട​ര്‍​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ നി​ര്‍​മാ​ണ​ത്തി​ന് ഒ​ത്താ​ശ ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്ന് രാ​ജീ​വ​ന്‍ ആ​രോ​പി​ച്ചു.

കെ.​കേ​ള​പ്പ​ന്‍ ടി​ബി സാ​നി​ട്ടോ​റി​യ​ത്തി​ല്‍ ഒ​രു രോ​ഗി​യെ കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മ​റ്റ് രോ​ഗി​ക​ള്‍​ക്കൊ​പ്പം കി​ട​ക്കു​ന്ന കു​ട്ടി​ക​ളാ​യ ക്ഷ​യ​രോ​ഗി​ക​ളു​ടെ​യും അ​വ​രു​ടെ അ​മ്മ​മാ​രു​ടെ​യും അ​വ​സ്ഥ മ​ന​സി​ലാ​ക്കി ചാ​ച്ചാ​ജി വാ​ര്‍​ഡ് എ​ന്ന പേ​രി​ല്‍ കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​യി വാ​ര്‍​ഡ് നി​ര്‍​മി​ച്ച് ന​ല്‍​കി​യ​ത്.

ഈ ​വാ​ര്‍​ഡി​ന് സ​മീ​പം അ​മ്മ​മാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നും പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നു​മാ​യി നി​ര്‍​മി​ച്ച ചെ​റി​യ കെ​ട്ടി​ട​മാ​ണ് ചാ​ച്ചാ​ജി വാ​ര്‍​ഡ് എ​ന്ന് കാ​ണി​ച്ചാ​ണ് സൊ​സൈ​റ്റി ഇ​ത് അ​ധീ​ന​ത​യി​ലാ​ക്കി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ സ്വ​ത്തു​വ​ക​ക​ള്‍ കൈ​മാ​റി ന​ല്‍​കാ​ന്‍ നി​യ​മം ഇ​ല്ലെ​ന്നി​രി​ക്കെ നി​യ​മ​ലം​ഘ​നം ന​ട​ത്തി പൊ​തു​സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും ഇ​തി​നെ​തി​രെ നി​യ​മ​പ​ര​മാ​യും മ​റ്റ് വി​ധ​ത്തി​ലും ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും രാ​ജീ​വ​ന്‍ അ​റി​യി​ച്ചു.

Tags : Congress opposes nattuvisheaham local news

Recent News

Corehub Up