പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധ സമരം.
പാലക്കാട്: തൃശൂർ ബിജെപി ഓഫീസിൽ പതിനേഴു ചാക്കുകളിലായി ഇരുപത്തിയഞ്ചുകോടിരൂപ വന്നുവെന്ന മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജുഡീഷൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പൽ ഓഫീസിലേക്ക് പ്രതീകാത്മക പണച്ചാക്കുകളുമായിട്ടായിരുന്നു പ്രതിഷേധം.
മുനിസിപ്പൽ ഓഫീസിനു മുന്പിൽചേർന്ന പ്രതിഷേധ യോഗം കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷനായി.
ഡിസിസി സെക്രട്ടറിമാരായ കെ. ഭവദാസ്, ഷഫീക് ഹുസൈൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. മുസ്തഫ, എസ്. രവീന്ദ്രൻ, നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ മോഹൻ ബാബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വി. മോഹനൻ, എ. കൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, കെ.ആർ. ശരരാജ്, സി. നിഖിൽ, വി ആറുമുഖൻ, ജവഹർ രാജ്, മണ്ഡലം പ്രസിഡന്റുമാർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Congress protests