വി.ഡി. സതീശന്റെ ചിത്രമടങ്ങിയ ബാനറും പ്ലക്കാർഡുകളുമേന്തി തൃശൂർ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദ പ്രകടനം.
തൃശൂർ: ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ നടത്തിയ വിജയാഹ്ലാദം വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജാഥയായി മാറി.
ഒരേ വികാരം, ഒരേ വിചാരം, കേരളമൊന്നാകെ ഒറ്റപ്പേര്. നയിക്കാൻ വി.ഡി. സതീശൻ എന്നെഴുതി, സതീശന്റെ ഫോട്ടോ പതിച്ച ബാനർ പിടിച്ച് കോർപറേഷൻ മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കലിന്റെ നേതൃത്വത്തിലായിരുന്നു ആഹ്ലാദപ്രകടനം. ഡിസിസി ഓഫീസിനു സമീപത്തുനിന്ന് കോർപറേഷൻ പരിസരത്തേക്കു നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനുപേർ അണിനിരന്നു. ചാവക്കാട്, ഗുരുവായൂർ മേഖലകളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരും പ്രകടനത്തിലുണ്ടായിരുന്നു.