പ്രദര്‍ശനോദ്ഘാടനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കുന്നു.
വണ്ടൂര്‍ : ഓപ്പറേഷന് തൂഫാനെ ആദ്യമായി സിനിമയില്‍ അടയാളപ്പെടുത്തിയും കേരള നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം ഡെയ്ഞ്ചറസ് വൈബ് വണ്ടൂര്‍ ഹരിഹര്‍ ഫിലിം സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചു.
ഫൈസല്‍ ഹുസൈന് കഥ എഴുതി സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് വൈബിന്റെ വണ്ടൂര്‍ മണ്ഡലം പ്രദര്‍ശനോദ്ഘാടനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത,കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസീറ വി.പി, വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെടി. ഷംസുദ്ദീന്, പോരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, ചലച്ചിത്ര സംവിധായകന് ഫൈസല്‍ ഹുസൈന്, കാളികാവ് റേഞ്ച് ഓഫിസ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.എം. ശിവപ്രകാശ് ,പി.കെ. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷഫീര്‍ ജാന്‍, ഷരീഫ് മുല്ലക്കാടന്‍, സുഹാസ് ലാംഡ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രദര്‍ശിപ്പിക്കും.