x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​റ​മ്പാ​ത്തി അ​ങ്ക​ണ​വാ​ടി തു​റ​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: September 18, 2026 12:17 AM IST | Updated: September 18, 2026 12:17 AM IST

അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മു​റ​മ്പാ​ത്തി മാ​തൃ​ക അ​ങ്ക​ണ​വാ​ടി.

കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ മു​റ​മ്പാ​ത്തി 11-ാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​തൃ​ക അ​ങ്ക​ണ​വാ​ടി തു​റ​ന്ന് പ്ര​വ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു.

മ​ഴ​യെ തു​ട​ർ​ന്ന് കു​റ​ഞ്ഞ രീ​തി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​വു​ക​യും അ​തേ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കു​ക​യു​മാ​യി​രു​ന്നു. അ​തി​നു​ശേ​ഷം മ​ണ്ണ് മാ​റ്റി​യാ​ൽ ഫി​റ്റ്ന​സ് ത​രാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​തു പ്ര​കാ​രം ഇ​ടി​ഞ്ഞ ഭാ​ഗ​ത്തെ മ​ണ്ണെ​ടു​ത്ത് മാ​റ്റി പ​ഞ്ചാ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് കൊ​ടു​ത്തി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.
പ​ക​രം മ​റ്റൊ​രു വാ​ട​ക കെ​ട്ടി​ടം ക​ണ്ടു​പി​ടി​ച്ച് അ​ങ്ങോ​ട്ട് മാ​റ്റു​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ​യും പു​തി​യ വാ​ട​ക കെ​ട്ടി​ടം ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. ഒ​ന്ന​ര​മാ​സ​ത്തോ​ള​മാ​യി അ​ങ്ക​ണ​വാ​ടി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ര​ക്ഷി​താ​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.

Tags : District News Nattuvishesham Murambathi Anganwadi Demand to open

Recent News

Corehub Up