x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ര​ത്തി​യി​ട്ടും കാ​ടു​ക​യ​റാ​തെ കാ​ട്ടാ​ന​ക​ൾ; വ​ല​ഞ്ഞ് നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും


Published: May 14, 2026 06:42 AM IST | Updated: May 14, 2026 06:42 AM IST

മ​ണ്ണാ​ർ​ക്കാ​ട്: പ​ഴു​ത്ത ച​ക്ക​യും മാ​ങ്ങ​യും സു​ല​ഭ​മാ​യ​തോ​ടെ ഒ​രി​ട​വേ​ള​ക്കു​ശേ​ഷം തി​രു​വി​ഴാം​കു​ന്ന് മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ളു​ടെ താ​ണ്ഡ​വം. തി​രു​വി​ഴാം​കു​ന്ന് മേ​ഖ​ല​യി​ൽ കാ​ടി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ വ​നം​വ​കു​പ്പ് തു​ര​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ർ​ത്തി​യി​ലെ വ​ന​മേ​ഖ​ല​ക​ളി​ൽ നി​ല​യു​റ​പ്പി​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ രാ​ത്രി​യി​ൽ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്കെ​ത്തു​ന്ന​താ​ണ് പ്ര​ശ്നം.

കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​തു മൂ​ലം പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. വ​നാ​തി​ർ​ത്തി​ക​ളി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ലെ ച​ക്ക​യും മാ​ങ്ങ​യും ക​ഴി​ക്കാ​നാ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത്.

ഇ​വ പ​റി​ച്ചു നീ​ക്കാ​നു​ള്ള നീ​ക്കം തോ​ട്ടം​ഉ​ട​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​താ​യി വ​നം​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞു മൂ​ന്നു​മാ​സ​മാ​യി കാ​ട്ടാ​ന​ശ​ല്യം കു​റ​ഞ്ഞി​രു​ന്നു. വ​നം​വ​കു​പ്പ് വാ​ച്ച​റെ ക​ര​ടി​യോ​ട്ടി​ൽ കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്ന​തി​നു​ശേ​ഷം വ​നം​വ​കു​പ്പ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന​തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​തു കു​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ വീ​ണ്ടും പ​ഴ​യ​പ​ടി​യാ​യി. കൊ​മ്പ​നാ​ന ഉ​ൾ​പ്പെ​ടെ നാ​ല് ആ​ന​ക​ളാ​ണ് ക​ര​ടി​യോ​ട്, ക​ച്ചേ​രി​പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി​റ​ങ്ങു​ന്ന​ത്. ക​ച്ചേ​രി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് കൊ​മ്പ​നാ​ന​യാ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ പ്ര​ശ്‌​ന​ക്കാ​ര​ൻ. ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യും ആ​ന​ക​ളെ തു​ര​ത്തി​യും വ​നം​വ​കു​പ്പും ദ്രു​ത​ക​ർ​മ​സേ​ന​യും സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള ആ​ശ്വാ​സം.

സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സിം​ഗി​ൾ ലൈ​ൻ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പൂ​ർ​ത്തി​യാ​യി. ക​ച്ചേ​രി​പ്പ​റ​മ്പ് മു​ത​ൽ പു​റ്റാ​നി​ക്കാ​ടു​വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പ്ര​തി​രോ​ധ​വേ​ലി തീ​ർ​ത്തി​ട്ടു​ള്ള​ത്. കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി നി​ർ​മി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​ഞ്ചു​കി​ലോ​മീ​റ്റ​ർ കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു മു​ത​ൽ കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​വ​പ്പാ​ടം വ​രെ​യു​ള്ള 12 കി​ലോ​മീ​റ്റ​ർ വേ​ലി നി​ർ​മാ​ണ​മാ​ണ് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. പൊ​തു​വ​പ്പാ​ടം മു​ത​ൽ കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​രു​ത്തി​ച്ചാ​ൽ വ​രെ​യു​ള്ള അ​ഞ്ചു​കി​ലോ​മീ​റ്റ​റാ​ണ് ഇ​നി നി​ർ​മി​ക്കേ​ണ്ട​ത്. ഇ​തി​ന്‍റെ ക​രാ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

കാ​ട്ടാ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി ഇ​റ​ങ്ങു​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തു​ള്ള പ​ട്രോ​ളിം​ഗും തു​ര​ത്ത​ലും ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ പ​രി​ഗ​ണ​ന ന​ൽ​കി​വ​രു​ന്ന​തെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Tags : nattu vishesham Despite being hunted

Recent News

Corehub Up