x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വികസനം ഇനിയും അകലെ : കാ​ട്ടാ​ക്ക​ട​ ടൗ​ൺ വി​ക​സ​ന പ​ദ്ധ​തി ഫ​യ​ലി​ൽ ഒതുങ്ങി


Published: July 1, 2026 07:11 AM IST | Updated: July 1, 2026 07:11 AM IST

ക​ട്ട​യ്‌​ക്കോ​ട് റോ​ഡി​ലെ നോ​ക്കു​കു​ത്തി​യാ​യ അ​തി​രു ക​ല്ല്

കാ​ട്ടാ​ക്ക​ട: തെ​ക്ക​ൻ മ​ല​യോ​ര പ​ട്ട​ണ​മാ​യ കാ​ട്ടാ​ക്ക​ട​യു​ടെ വി​ക​സ​ന​ത്തി​നാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ടൗ​ൺ വി​ക​സ​ന പ​ദ്ധ​തി ഫ​യ​ലി​ലൊതുങ്ങി. 2022 ൽ ​പൂ​ർ​ത്തി​യാ​കു​മെ​ന്ന പ​റ​ഞ്ഞ പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പോ​ലും ആ​രം​ഭി​ച്ച​ല്ലെന്നും ആക്ഷേപം.

നൂ​റു​കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​യാ​ണ് ലക്ഷ്യമിട്ടിരു ന്നത്. ഇ​തിന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള അ​തി​ർ​ത്തി ക​ല്ലു​ക​ളും സ്ഥാ​പിച്ചിരുന്നു. ഗ​താ​ഗ​ത കു​രു​ക്കും റോ​ഡി​ന്‍റെ വീ​തി കു​റ​വും ടൗ​ണി​ന്‍റെ അ​ശാ​സ്ത്രീയമാ​യ കി​ട​പ്പും പ​രി​ഗ​ണി​ച്ച് മാ​തൃകാ വികസന പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. 2004 ൽ ​അ​ന്ന​ത്തെ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വകുപ്പുമ​ന്ത്രി എം.​കെ. മു​നീ​റാ​ണ് ജി. ​കാ​ർ​ത്തി​കേ​യ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പദ്ധതി ആവിഷ്കരിച്ചത്. തു​ട​ർ​ന്നു വ​ന്ന പി​ണ​റാ​യി സ​ർ​ക്കാരാണു പ​ദ്ധ​തി​ക്കാ​യി 100 കോ​ടി വ​ക​യി​യി​രു​ത്തി​യത്. അ​തി​ർ​ത്തി​ക്കല്ലി​ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം അ ന്നത്തെ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ൺ​ലൈ​നായി നിർവഹിക്കു കയും ചെയ്തു.

പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നു പ​ദ്ധ​തി ന​ട​ത്തി​പ്പി​നെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ളും ന​ട​ത്തി. തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും കോ​സ്റ്റ് ഫോ​ർ​ഡ്, കോ​ളജ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന​ങ്ങ​ളും ന​ട​ത്തി. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ടൈ​ൺ വി​ക​സ​നം ന​ട​പ്പി​ലാ​ക്കാ​നു​ദ്ദേശിച്ചിരുന്നത്.

ആ​ദ്യ ഘ​ട്ട​മാ​യി പ്ര​ധാ​ന റോ​ഡി​ന്‍റെ​യും അ​നു​ബ​ന്ധ നാ​ല് റിം​ഗ് റോ​ഡു​ക​ളു​ടെ​യും വി​ക​സ​ന​ത്തി​നു വേ​ണ്ടി 41.46 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​വു​ക​യും സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നു ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 16.30 ല​ക്ഷം രൂ​പ​യു​ടെ സാ​ങ്കേതി​കാ​നു​മ​തി​യും ല​ഭ്യ​മാ​ക്കി. ഇ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ടൗ​ൺ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​മേ​റ്റെ​ടു​പ്പി​നു​ള്ള അ​തി​ർ​ത്തി ക​ല്ലി​ട​ൽ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ പ​ദ്ധ​തി എ​ന്ന് തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​റ​യാ​ൻ ക​ഴി​യു​ന്നി​ല്ല.

ന​ട​പ്പാ​ത നി​ർ​മിക്കു​ക, ട്രാ​ഫി​ക്ക് സി​സ്റ്റം കൊ​ണ്ടു വ​രി​ക, അ​ന​ധി​കൃത വ​ഴി​വാ​ണി​ഭം ഒ​ഴി​പ്പി​ക്കു​ക, പ​ട്ട​ണ​ത്തി​ൽ ശുചിമുറി സം​വി​ധാ​നം ഒ​രു​ക്കു​ക, ടാ​ക്‌​സി- ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ൾ മാ​റ്റു​ക തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് നടപ്പാക്കാനിരു ന്നത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up