കൊല്ലം : കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ചില ജില്ലകളില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാരും നഴ്സുമാരും മടി കാണിക്കുന്നതായി മന്ത്രി കെ. മുരളീധരന്. കൊല്ലം ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്സിംഗില്‍ പിഎച്ച്ഡി ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലായിടത്തും ജോലി ചെയ്യാന്‍ എല്ലാവരും സന്നദ്ധരാകണം. വിശേഷിച്ച് പാവപ്പെട്ടവരും ആദിവാസികളും ഏറെയുള്ള മേഖലയില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ. മുരളീധരന് പിഎച്ച്ഡി ബിരുദധാരികളെ ആദരിച്ചു. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു. വിഷ്ണു മോഹന്‍ എംഎല്‍എ, ഡിഎംഒ ഡോ. എ.എല്‍ ഷീജ, ബെന്‍സിഗര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി, നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന് സംസ്ഥാന ചീഫ് കോ - ഓര്‍ഡിനേറ്റര്‍ ജേക്കബ് എസ്. മുണ്ടപ്പുളം, ഫാ. ഷാനി ഫ്രാന്‍സിസ്, ഫാ. ജോസഫ് ജോണ്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സി ജോസഫ്, ഡോ. കെ.ആര്. അനൂപ, ഡോ. സി.ജി ജോസ,് ഡോ. വിപി ബിനുത എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Doctors reluctant work in some districts: