കൊച്ചി: അത്തം പിറന്നതോടെ മലയാളിയുടെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാന് ഏറിയപങ്കും മറുനാടന്‍ പൂക്കള്‍ തന്നെ. ഓണം കളറാക്കാന്‍ വിവിധയിനം പൂക്കളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പൂക്കള്‍ക്ക് ഇത്തവണ വില അല്പം കൂടുതലാണ്.
ഓറഞ്ച് ജമന്തി കിലോയ്ക്ക് 120 രൂപ, മഞ്ഞ ജമന്തി - 150 രൂപ, വെള്ള ജമന്തി- 400 മുതല്‍ 700 രൂപ, വാടാമല്ലി - 300 രൂപ, അരളി (പിങ്ക്) - 400 രൂപ, അരളി (ചുവപ്പ്) - 500 രൂപ, റോസ് (വിവിധ നിറങ്ങള്‍)- 450 മുതല്‍ 600 രൂപ, ആസ്ട്രല്‍ (പിങ്ക്)- 600 രൂപ, ആസ്ട്രല്‍ (ബ്ലൂ)- 650 രൂപ, എവര്‍ഗ്രീന്‍ (ഒരു കെട്ട്)- 70 രൂപ, താമരപ്പൂ (ഒരെണ്ണം) - 50 രൂപ എന്നിങ്ങനെ പോകുന്നു കൊച്ചി നഗരത്തില്‍ പൂക്കളുടെ വില. വരും ദിവസങ്ങളില്‍ പൂക്കളുടെ വില ഇനിയും ഉയരുമെന്ന് എറണാകുളം നോര്‍ത്ത് ഓര്‍ക്കിഡ് ഫ്ലവര്‍ ബസാറിലെ പ്രശാന്ത് പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ ഓണാഘോഷങ്ങള്‍ അടുത്തയാഴ്ച മുതലാണ് ആരംഭിക്കുന്നത്.
പൂക്കളെത്തുന്നത്...
ബംഗളൂരു, മൈസൂരൂ, ഗുണ്ടല്‍പ്പേട്ട്, ഹൊസൂര്‍, സേലം, ഊട്ടി, കോയമ്പത്തൂര്‍, കമ്പം, തേനി, മധുര, ഡിണ്ടിഗല്‍, തോവാള, ചിക്കമംഗലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെ ഓണവിപണിയിലേക്ക് പൂക്കള്‍ എത്തുന്നത്. അത്തം മുതല്‍ തിരുവോണം വരെ കോടികളുടെ പൂ വില്പനയാണ് ഈ സ്ഥലങ്ങളിലെല്ലാം നടക്കുന്നത്.
Tags : nattu vishesham Flowers from other countries to brighten